Friday December 02, 2016
Latest Updates

മലയാളികള്‍ക്കും ഒരു കൈ നോക്കാം…5000 ഷെഫുമാര്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുന്നു

മലയാളികള്‍ക്കും ഒരു കൈ നോക്കാം…5000 ഷെഫുമാര്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുന്നു

ഡബ്ലിന്‍:ഷെഫുമാരുടെ അഭാവം മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന അയര്‍ലണ്ടില്‍ വന്‍ തൊഴിലവസരം. 5000 ഷെഫുമാരുടെ ഒഴിവാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഒഴിവുകള്‍ നികത്താനായില്ലെങ്കില്‍ കൂടുതല്‍ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് അയര്‍ലണ്ട് റസ്റ്ററന്റ് അസോസിസിയേഷന്‍ (ആര്‍എഐ) അറിയിച്ചു. ലഭിക്കുന്ന അപേക്ഷകരില്‍ ഭൂരിഭാഗവും യോഗ്യരല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

സ്‌റ്റേറ്റ് ടൂറിസം ട്രെയിനിംഗ് ഏജന്‍സിയായ സിഇആര്‍ടി പുനരാരംഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയായ ജാന്‍ ഓ സുള്ളിവനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് അസോസിയേഷന്‍ ഭാരവാഹികള്‍. പ്രതിവര്‍ഷം ഷെഫുമാര്‍ ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയായി പുറത്തുവരുന്നുണ്ടെങ്കിലും അടിയന്തിരമായി 5,000 ഷെഫുമാരുടെ കുറവുണ്ടെന്ന് ആര്‍എഐ വൃത്തങ്ങള്‍ പറഞ്ഞു.

അന്തര്‍ ദേശീയ യോഗ്യതകളൂള്ള ഒട്ടേറെ മലയാളി ഷെഫുമാര്‍ അയര്‍ലണ്ടിലെ ഹോട്ടല്‍ കാറ്ററിംഗ് മേഖലകളില്‍ ഇപ്പോള്‍ തന്നെ ജോലി ചെയ്യുന്നുണ്ട്.യോഗ്യതയുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുന്നുവെന്നാണ് ആര്‍എഐ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.


Scroll To Top