Wednesday December 07, 2016
Latest Updates

വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് വാടക നല്‍കാന്‍ രണ്ടായിരം യൂറോ വരെ!സാങ്കേതിക വിദഗ്ദരുടെ അഭാവം അയര്‍ലണ്ടില്‍ ശമ്പളവര്‍ദ്ധനവിന് വഴിതെളിക്കുന്നുവെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ 

വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് വാടക നല്‍കാന്‍ രണ്ടായിരം യൂറോ വരെ!സാങ്കേതിക വിദഗ്ദരുടെ അഭാവം അയര്‍ലണ്ടില്‍ ശമ്പളവര്‍ദ്ധനവിന് വഴിതെളിക്കുന്നുവെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ 

ഡബ്ലിന്‍:അതിവേഗം തുടരുന്ന അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണയായി വിദ്ഗദ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നതായി കണ്ടെത്തല്‍.വളരുന്ന മേഖലകളായ ഐ ടി , എഞ്ചിനീയറിംഗ്, നിര്‍മ്മാണ എന്നിവ, ആവശ്യമുള്ളത്ര വിദഗദ്ധ തൊഴിലാളികളെ കണ്ടെത്താന്‍ പാടുപെടുകയാണ്. 

അത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വിദ്ഗദ്ധ തൊഴിലാളികള്‍ക്ക് കൂടിയ ശമ്പളം നല്‍കി അവരെ കൂടെ നിര്‍ത്താനായി തൊഴില്‍ ദാതാക്കളും മത്സരിക്കുകയാണ് എന്നാണ് റിക്രൂട്ട് മെന്റ് കമ്പനികളുടെ വെളിപ്പെടുത്തല്‍.

31 രാജ്യങ്ങള്‍ ഉള്‍പ്പട്ട സര്‍വ്വേയില്‍ അതിവേഗമുള്ള സാമ്പത്തിക പുരോഗതിയില്‍ മൂന്നാം സ്ഥാനമായിരുന്നു അയര്‍ലണ്ടിന്.പക്ഷേ ഈ തിരിച്ചു വരവിന് വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം തടസ്സം സൃഷ്ടിക്കും. അയര്‍ലണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുതിയ കഴിവുളളവര്‍ വരുന്നതിലുള്ള താമസമാണ് ക്ഷാമം രൂക്ഷമാകാനുള്ള ഒരു കാരണം. ഐ ടി പോലെയുള്ള മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അടക്കം ഉന്നത നിലവാരം പുലര്‍ത്തുമ്പോള്‍ അയര്‍ലണ്ടില്‍ നിന്നും അത്ര മികച്ച പ്രതിഭകളെ ലഭിക്കുന്നില്ല.

പരിശീലനം ലഭിച്ച തൊഴിലാളികളെ രാജ്യത്ത് ലഭിക്കാതെ വന്നാല്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത് പോലെ വീണ്ടും വിദഗ്ദ്ധ തൊഴിലാളികള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് ചില തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം വച്ചു നോക്കുകയാണെങ്കില്‍ തൊഴില്‍ പരിശീലനം നേടുന്നവരുടെ എണ്ണം നന്നേ കുറവാണെന്ന് എന്നാണ് സി എസ് ഓയുടെ കണ്ടെത്തല്‍. കൂടുതല്‍ തൊഴിലാളികളെ വിദേശത്തു നിന്നും ഇറക്കു മതി ചെയ്തില്ലെങ്കില്‍ ഉത്പാദന മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.കൂടിയ ശമ്പള നിരക്കില്‍ വേണ്ടി വരും ഇവരെ വിദേശങ്ങളില്‍ നിന്നും കണ്ടെത്തുക എന്നത് മാത്രമല്ല,താമസ സൗകര്യം അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ അവര്‍ക്ക് പ്രദാനം ചെയ്യേണ്ടി വരുകയും ചെയ്യും.

ഡബ്ലിനില്‍ നഗരത്തില്‍ ജൂണ്‍ മാസം മുതല്‍ എത്താന്‍ തുടങ്ങിയ ഇന്ത്യന്‍ ഐ ടി വിദഗ്ദര്‍ക്ക് രണ്ടായിരം യൂറോ വരെയുള്ള ഡബിള്‍ ബെഡ് റൂം വീടുകളാണ് ഒരു കമ്പനി നല്കിയത്.ഇപ്പോഴാകട്ടെ കൂടിയ നിരക്കിലും വീടുകള്‍ ലഭ്യമാകാത്ത സ്ഥിതിയിലുമാണ്.വിദേശത്തു നിന്നും എത്തുന്ന വിദഗ്ദ തൊഴിലാളികളെ നിലനിര്‍ത്തുവാന്‍ പെടാപ്പാട് പെടുകയാണ് കമ്പനികള്‍ എന്നാണു റിക്രൂട്ട്‌മെന്റ് എജന്‌സികളുടെ അഭിപ്രായം.


Scroll To Top