Saturday September 23, 2017
Latest Updates

ചെറു നാണയങ്ങള്‍ക്ക് ക്ഷാമം; നാണയം കൈവശമുള്ളവര്‍ പൂഴ്ത്തി വയ്ക്കരുതെന്ന്‌സെന്‍ട്രല്‍ ബാങ്ക്

ചെറു നാണയങ്ങള്‍ക്ക് ക്ഷാമം; നാണയം കൈവശമുള്ളവര്‍ പൂഴ്ത്തി വയ്ക്കരുതെന്ന്‌സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചെറുനാണയങ്ങള്‍ക്ക് രൂക്ഷമായ ക്ഷാമം. 1 സെന്റ്, 2 സെന്റ് നാണയങ്ങള്‍ക്കാണ് രൂക്ഷമായ ക്ഷാമം നേരിടുന്നത്. ഈ നാണയങ്ങള്‍ കൈവശമുള്ളവര്‍ അത് പൂഴ്ത്തിവയ്ക്കരുതെന്ന് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.അയര്‍ലണ്ടില്‍ 1 സെന്റ്, 2 സെന്റ് നാണയങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറക്കുന്നതിന്റെ മൂന്നിരട്ടി പുറത്തിറക്കുന്നുണ്ട്. ഇത്രയും നാണയങ്ങള്‍ പുറത്തിറക്കിയിട്ടും നാണയങ്ങള്‍ക്ക് ക്ഷാമം നേരിടുന്നത് ആളുകള്‍ നാണയം പൂഴ്ത്തി വയ്ക്കുന്നത് കൊണ്ടാണെന്നാണ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ സംശയം പ്രകടിപ്പിക്കുന്നത്.

ഇതുവരെ 2.5 ബില്യന്‍ യൂറോയുടെ കോപ്പര്‍ നാണയങ്ങള്‍ സെന്‍ട്രല്‍ ബാങ്ക്പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ക്രിസ്തുമസ് വിപണി സജീവമായപ്പോള്‍ വീണ്ടും നാണയങ്ങള്‍ക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ ബാങ്ക് ഒരു സെന്റിന്റെ 1,382,176,429 നാണയങ്ങളും 2 സെന്റിന്റെ 1,072,289,522 നാണയങ്ങളുമാണ് പുറത്തിറക്കിയിട്ടുള്ളത്.

ഇത് ചെറു സമ്പാദ്യമായി ആളുകള്‍ കൂട്ടി വച്ചിരിക്കുകയാണ്. ഇതാണ് നാണയ ക്ഷാമംനേരിടാന്‍ കാരണം. ഒന്നുകില്‍ ഈ പണം ഷോപ്പിങ്ങിന് ചെലവഴിക്കുക അല്ലെങ്കില്‍ ചാരിറ്റിക്ക് നല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. ഇനിയും നാണയം പൂഴത്തിവയ്ക്കുന്നത് കടുത്ത നാണയ പ്രതിസന്ധിക്ക് വഴി വയ്ക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി

Scroll To Top