Friday December 09, 2016
Latest Updates

ഉയരം കുറഞ്ഞവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍

ഉയരം കുറഞ്ഞവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍

ഉയരം കുറഞ്ഞവരില്‍ കൊറോനറി ത്രോംബോസിസ് എന്നറിയപ്പെടുന്ന ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ് എന്ന് പഠനം. ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനികളില്‍ ഒരു പ്രത്യേക ഫലകം അടിഞ്ഞു കൂടുകയും അത് ധമനികളെ ഇടുങ്ങിയതായി മാറ്റുകയും ചെയ്യുന്ന അവസ്ഥയാണ് പ്രസ്തുത രോഗം.

രോഗമുള്ളവരില്‍ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. ലോകമെമ്പാടും നടക്കുന്ന അകാല മരണങ്ങളില്‍ നല്ലൊരു പങ്ക് ഈ രോഗം മൂലമാണ്. ഉയരം കുറഞ്ഞവരില്‍ രോഗസാധ്യത കൂടുതലുള്ള കാര്യം വളരെ മുന്നേ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നതായി പഠനം നടത്തിയ ലീസസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ നിലേഷ് സമാനി പറഞ്ഞു. സര്‍വ്വകലാശാലക്ക് കീഴിലുള്ള ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷനിലെ ഹൃദ്രോഗ വിഭാഗം അധ്യാപകനാണ് സമാനി.

2000 പേരുടെ ജനിതക വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് സമാനിയും സംഘവും പഠനം നടത്തിയത്. ഓരോ 2.5 ഇഞ്ച് ഉയരം കൂടുമ്പോഴും രോഗ സാധ്യത 13.5% ശതമാനം കൂടുന്നതായി പഠനം പറയുന്നു. അഞ്ചടി ഉയരമുള്ള ഒരാള്‍ക്ക് അഞ്ചര അടി ഉയരമുള്ളയാളേക്കാള്‍ 32% രോഗ സാധ്യത കൂടുതലാണ്.

 

Scroll To Top