Tuesday January 17, 2017
Latest Updates

കേരളത്തില്‍ ബീഫ് നിരോധിച്ചാല്‍ ? ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

കേരളത്തില്‍ ബീഫ് നിരോധിച്ചാല്‍ ? ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

രാജ്യമൊട്ടാകെ ബീഫ് നിരോധിക്കാനുള്ള ആലോചനയിലാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍. ഭരണഘടന അനുവദിക്കുന്ന നിയമ സ്വാതന്ത്ര്യത്തിനുള്ളില്‍ നിന്ന് ഗോമാംസ നിരോധനം നടപ്പാക്കാനുള്ള സാധ്യതകളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ബീഫ് നിരോധിച്ചാല്‍ അത് കേരളത്തിലും നിരോധിക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ അവസ്ഥ എന്തായിരിക്കുമെന്ന് കൃത്യമായി കാണിച്ചിരിക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിം.

കേരളത്തിലെ പൊലീസ്, കേരളത്തിലെ മാധ്യമങ്ങള്‍, സാധാരണക്കാരായ ആളുകളുടെ പ്രതികരണങ്ങള്‍ എല്ലാം ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണിതില്‍. ഹാസ്യത്തില്‍ പൊതിഞ്ഞ് കൊണ്ട് കൃത്യമായ സാമൂഹിക വിമര്‍ശനവും ഈ ഹൃസ്വചിത്രം നടത്തുന്നുണ്ട്. മാവോയിസ്‌റ്റെന്ന് മുദ്രകുത്തി ആക്ടിവിസ്റ്റുകളെ പോലും പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനെ മറ്റൊരുരീതിയില്‍, അതായത് ബീഫ് ഭീകരന്‍ എന്ന രീതിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ബീഫ് നിരോധിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്ന സ്പൂഫ് വീഡിയോ കാണാം.

Scroll To Top