Friday December 09, 2016
Latest Updates

ഇത്തവണ ക്രിസ്മസ് ഷോപ്പിങ്ങിന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പോകുന്നോ?വിലക്കുറവിന്റെ പൊടിപൂരമെന്ന് വ്യാപാരികള്‍

ഇത്തവണ ക്രിസ്മസ് ഷോപ്പിങ്ങിന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പോകുന്നോ?വിലക്കുറവിന്റെ പൊടിപൂരമെന്ന് വ്യാപാരികള്‍

ഡബ്ലിന്‍:രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളും ക്രിസ്മസ് ഷോപ്പിങ്ങിനായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പോകാന്‍ പദ്ധതിയിടുന്നുവെന്ന് സര്‍വേകള്‍!. ബ്രെക്സിറ്റ് കാരണം പൗണ്ടിന്റെ മൂല്യമിടിഞ്ഞതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഷോപ്പിങ് നടത്താം എന്നതാണത്രെ കാരണം. ബ്രെക്സിറ്റ് ഫലം പുറത്തുവന്നതിനു ശേഷം ഏകദേശം 20% മൂല്യത്തകര്‍ച്ചയാണ് സ്റ്റെര്‍ലിങ്ങിന് ഉണ്ടായിട്ടുള്ളത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി അതിര്‍ത്തി പങ്കിടുന്ന കൗണ്ടികളിലെ ജനങ്ങളില്‍ പകുതിയിലേറെപ്പേരും (56%) ക്രിസ്മസ് ഷോപ്പിങ്ങിനായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെത്തുമെന്നാണ് സണ്‍ഡേ ബിസിനസ് പോസ്റ്റും റെഡ് സിയും ചേര്‍ന്നു നടത്തിയ സര്‍വേ പറയുന്നത്. ഡബ്ലിനിലെ 34% പേരും, മണ്‍സ്റ്ററിലെ 25% പേരും കോണക്ടിലെ 43% പേരും ഷോപ്പിങ്ങിനായി അതിര്‍ത്തി കടക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മദ്യം, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തേതിലും കുറഞ്ഞ വിലയ്ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ലഭ്യാകും. എന്നാല്‍ ഇത് നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തിയിലെ കൗണ്ടികളിലുള്ള റീട്ടെയില്‍ ഷോപ്പുകാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top