Wednesday May 23, 2018
Latest Updates

ഡബ്ലിനിലെ ശിശുദിനാഘോഷം വര്‍ണ്ണോജ്വലമായി

ഡബ്ലിനിലെ ശിശുദിനാഘോഷം വര്‍ണ്ണോജ്വലമായി

ഡബ്ലിന്‍:മാതൃരാജ്യത്തിന്റെ സാംസ്‌കാരിക ചൈതന്യത്തില്‍ പിറവിയെടുത്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ച് അയര്‍ലണ്ടിലെ കുരുന്നുകളും ശിശുദിനം ആഘോഷിച്ചു.കില്‍മന ഹാള്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ഭാരതത്തിന്റെ ഒരു കൊച്ചു പതിപ്പായി.vgt
ദേശ ഭക്തിഗാനങ്ങളാലും പരമ്പരാഗത വസ്ത്രധാരണത്താലും മുഖരിതമായ അന്തരീക്ഷം ബാലമനസുകളില്‍ ഭാരതദേശത്തോടുള്ള ആരാധനാ പൂര്‍വ്വമായ ആദരവ് നിറച്ചു

ത്രിവര്‍ണ്ണ പതാകയേന്തി നീങ്ങിയ ബാലികാ ബാലന്‍മാര്‍ നയന മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു.ഗാന്ധിജിയുടെയും ,നെഹ്രുവിന്റെയം വേഷമണിഞ്ഞെത്തിയ കുരുന്നുകള്‍ ചാച്ചാജിയുടെ തൊപ്പിയുടെ പാരമ്പര്യവും അണിഞ്ഞാണ് റാലിയില്‍ പങ്കെടുത്തത്.

ശിശുദിന സമ്മേളനത്തില്‍ കെവിന്‍ റോയി അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിജിയുടെ ഓര്‍മ്മകളുണര്‍ത്തി സ്റ്റീഫന്‍ ചൂളായികാട്ടിലും നെഹ്രുവിന്റെ വേഷമണിഞ്ഞെത്തിയ ഗ്രേയ്‌സ് ബെന്നിയും അയര്‍ലണ്ടിലെ ചെസ് ചാമ്പ്യനായിരുന്ന നിവേദ് ബിനുഡാനിയേലിനുമൊപ്പം വിശിഷ്ടാതിഥികളായി എത്തിയ ഫാ.ജോര്‍ജ് അഗസ്റ്റിനും,പ്രൊഫ.സുരേഷ് സി പിള്ളയും ചേര്‍ന്ന് ശിശുദിനാഘോഷ പരിപാടികള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് എമില്‍ മരിയ തോമസ് (ബൂമൌണ്ട്)മേഘ ആന്‍ ജോസഫ് (സ്വോര്‍ഡ്സ്)ജോഷ്വാ അജയന്‍ (ലൂക്കന്‍)ഗായത്രി(കൗണ്ടി കില്‍ഡയര്‍)കെവിന്‍ നിജു കുരുവിള (താല)ജ്വല്‍ ഷൈജോ (ബ്ലാഞ്ചസ്ടൌണ്‍)ഇവാന്‍ ജസ്റ്റിന്‍ (കൗണ്ടി വിക്ലോ)സാന്ദ്ര ഷാര്‍ലറ്റ് (ഫിംഗ്ലസ്)ടിയ മറിയം ടിജോ(ഫിസ് ബറോ)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ആരോണ്‍ ഫിലിപ്പ് സ്വാഗതവും അനില്‍സ് സിജോ നന്ദിയും പറഞ്ഞു.

പിന്നീട് മംഗളാ മ്യൂസിക് അക്കാദമിയൊരുക്കുന്ന കുട്ടികളുടെ ഗാനമേള അരങ്ങുതകര്‍ത്തു.വര്‍ണ്ണം സ്‌കൂള്‍ ഓഫ് ഡാന്‍സ് ,ധര്‍മേന്ദ്ര വോളിവുഡ് ഡാന്‍സ് സ്‌കൂള്‍ എന്നിവയില്‍ നിന്നടക്കമുള്ള ഡബ്ലിനിലെ ക്ളാസിക്കല്‍, സിനിമാറ്റിക് നര്‍ത്തകര്‍ അണിചേര്‍ന്ന നൃത്ത നൃത്യങ്ങള്‍ ചടങ്ങിനെ വര്‍ണ്ണാഭമാക്കി. ലൂക്കനില്‍ നിന്നുള്ള കൊച്ചുകൂട്ടുകാര്‍ ചേര്‍ന്ന് അവതരിപ്പിച്ച Eat the best,leave the rest എന്ന സ്‌കിറ്റ് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.ഇഞ്ചിക്കോറുകാരുടെ മാര്‍ഗം കളിയും ചടങ്ങിന് മിഴിവേകി.സെല്‍ബ്രിഡ്ജ് കിഡ്‌സ് ഡ്രാമ ക്ലബ്ബിന്റെ ഷോര്‍ട്ട് ഫിലിമും ശ്രദ്ധേയമായി.

ഫോക്ക് ഡാന്‍സും സിനിമാറ്റിക് ഡാന്‍സും കവിതകളും ഒരുക്കിയ മിടുക്കരോടൊപ്പം ഭരതനാട്യവും തില്ലാനയുമൊരുക്കി കുരുന്നുകള്‍ ശിശുദിനാഘോഷവേദിയെ വര്‍ണ്ണാഭമാക്കി.bc

ഐറിഷ് മലയാളി ന്യൂസ്

vccvcc3saaj

Scroll To Top