Friday December 09, 2016
Latest Updates

ഷൈന്‍ ടോം ചാക്കോയെ സിനിമകളില്‍ നിന്നും ഒഴിവാക്കി തുടങ്ങി,’ഗൂഡാലോചന’ആരോപണം ശരിയെന്ന് വാദം 

ഷൈന്‍ ടോം ചാക്കോയെ സിനിമകളില്‍ നിന്നും ഒഴിവാക്കി തുടങ്ങി,’ഗൂഡാലോചന’ആരോപണം ശരിയെന്ന് വാദം 

കോഴിക്കോട് :നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള കരാര്‍ ഉറപ്പിച്ചിരുന്ന ഷൈന്‍ ടോം ചാക്കോയെ സിനിമാ വേദിയില്‍ നിന്നും ഒഴിവാക്കാനുള്ള തന്ത്രമായിരുന്നോ കൊക്കൈന്‍ വിവാദം?.ഇതിഹാസയിലൂടെ മുന്നേറിയ ഷൈനിന്റെ വളര്‍ച്ചയില്‍ ഭീതി പൂണ്ട ചില സിനിമാ പ്രവര്‍ത്തകരുടെ തിരക്കഥയില്‍ ഒരുങ്ങിയതായിരുന്നോ അത് ?എന്തായാലും കൊക്കെയിന്‍ കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയെ പുതിയ ചിത്രത്തില്‍ നിന്ന് പുറത്താക്കിയതായിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങി.നവാഗതനായ മുഷിന്‍ പരാരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ഷൈന്‍ ടോം ചാക്കോയ്ക്ക് വച്ചിരുന്നു. എന്നാല്‍ നടന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ നടനെ സിനിമയില്‍ നിന്നും പുറത്താക്കി. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷെ പകരം ആരെയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, സുഭിന്‍, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കോഴിക്കോടും മലപ്പുറവും പശ്ചാത്തലമായാണ് കഥയെന്നും ഒരു കോമഡി റൊമാന്റിക് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു.

ഷൈനിനെ ഫ്‌ലാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി മനപൂര്‍വം കുടുക്കിയതാണെന്നായിരുന്നു ഷൈനിന്റെ പിതാവിന്റെ ആരോപണം. ഷൈനിന്റെ വളര്‍ച്ചയില്‍ ചില യുവനടന്മാര്‍ക്കുണ്ടായ പ്രതികാരമാണ് ഇതിനുപിന്നിലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇനി അങ്ങിനെയാണെങ്കില്‍ പിന്നില്‍ കരുക്കള്‍ നീക്കുന്നവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


Scroll To Top