Thursday November 23, 2017
Latest Updates

ഇസ്രായേല്‍ മുന്‍ പ്രസിഡണ്ട് ഷിമോണ്‍ പെരസ് അന്തരിച്ചു

ഇസ്രായേല്‍ മുന്‍ പ്രസിഡണ്ട് ഷിമോണ്‍ പെരസ് അന്തരിച്ചു

ജറുസലേം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് (93) അന്തരിച്ചു.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് റമാത്ത് ഗാനിലെ ഷേബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു. അവിടെ തന്നെയാണ് അന്ത്യവും സംഭവിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു.

ഓസ്ലോ സമാധാനകരാര്‍ ഒപ്പിട്ടതിനാണ് 1994ല്‍ ഷിമോണ്‍ പെരസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 2014ലാണ് അദ്ദേഹം പ്രസിഡന്റു പദവി ഒഴിഞ്ഞത്.

2007 മുതല്‍ 2014 വരെ തുടര്‍ച്ചയായി രണ്ടു തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ഇസ്രയേലിനെ നയിച്ചു.രാഷ്ട്രീയത്തില്‍ നിന്നു വിടവാങ്ങിയ അദ്ദേഹം പെരസ് സെന്റര്‍ ഫോര്‍ പീസ് എന്ന പ്രസ്ഥാനത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നു അവസാനനാളുകളില്‍.

Scroll To Top