Friday December 09, 2016
Latest Updates

കഴുത്തുമുറിച്ചുള്ള ആത്മഹത്യക്ക് മുന്‍പ് നടി ശിഖ ജോഷി മൂന്നു തവണ റിഹേഴ്‌സല്‍ നടത്തി

കഴുത്തുമുറിച്ചുള്ള ആത്മഹത്യക്ക് മുന്‍പ് നടി ശിഖ ജോഷി മൂന്നു തവണ റിഹേഴ്‌സല്‍ നടത്തി

ബോളിവുഡ് നടി ശിഖ ജോഷിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നു. മരണത്തിനു മുന്‍പ് ശിഖ മൂന്നു തവണ റിഹേഴ്‌സല്‍ നടത്തിയിരുന്നതായി സംശയിക്കുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു.

ശിഖയുടെ മരണമൊഴിയും മരണരംഗവും അടുത്ത സുഹൃത്തായ മധു ഭാരതി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായി ഇന്നലെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ വിചിത്രമായ കണ്ടെത്തല്‍.

നടിയുടെ കഴുത്തിന്റെ ഇടതു ഭാഗത്തായി കണ്ടെത്തിയ മൂന്നു ചെറിയ മുറിവുകളാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. റിഹേഴ്‌സലിനൊടുവില്‍ കഴുത്തില്‍ എട്ട് ഇഞ്ച് നീളത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയാണ് ശിഖ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. മുറിവില്‍ നിന്നുള്ള രക്തസ്രാവമാണ് മരണ കാരണമായത്.

ബിഎ പാസ് എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനമാണ് ശിഖയെ ചിരപരിചിതയാക്കിയത്. എന്നാല്‍ പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിക്കാത്തതില്‍ നടി അതീവ ദുഖിതയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 

Scroll To Top