Friday December 09, 2016
Latest Updates

ബോളിവുഡ് നടി ശിഖ ജോഷിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബോളിവുഡ് നടി ശിഖ ജോഷിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മോഡലും നടിയുമായ ശിഖ ജോഷിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണു നിഗമനമെന്ന് പോലീസ് പറഞ്ഞു.

അന്ധേരി വെസ്റ്റിലെ വാഡ കോളനിയിലാണ് ശിഖയുടെ വീട് സ്ഥിതി ചെയ്യുന്നത്. ബിഎ പാസ് എന്ന ബോളിവൂഡ് ചിത്രത്തില്‍ നായികയായതോടെയാണ് ശിഖ പ്രേക്ഷകര്‍ക്കിടയില്‍ ചിരപരിചിതയായത്. രണ്ടു മാസം മുന്‍പ് മാത്രമായിരുന്നു ഇവര്‍ ഡല്‍ഹിയിലെ ഭവനത്തില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയത്.

കുളിമുറിയില്‍ കഴുത്തറുത്ത നിലയിലാണ് ശിഖയുടെ മൃതദേഹം കണ്ടെത്തിയത്. കത്തിയും സമീപത്തു നിന്നുതന്നെ കണ്ടെത്തിയതായി വെര്‍സോവ പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ് പവാര്‍ പറഞ്ഞു. സിനിമയില്‍ അവസരം ലഭിക്കാത്തതിനാല്‍ ശിഖ കടുത്ത നിരാശയിലായിരുന്നുവെന്ന് സുഹ്രുത്ത് പോലീസിനോട് വെളിപ്പെടുത്തി.

 

Scroll To Top