Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ വീണ ചോര കഥകള്‍ തുടരുകയാണോ ഇന്നും?

അയര്‍ലണ്ടില്‍ വീണ ചോര കഥകള്‍ തുടരുകയാണോ ഇന്നും?

അയര്‍ലണ്ട്. 1976.

മൂടിക്കെട്ടിയ ഒരു സായാഹ്നം. ജോലിസ്ഥലത്തു നിന്നു ഒരു ചരക്കുവണ്ടിയില്‍ മടങ്ങിപ്പോകുകയാണ് കുറെ തൊഴിലാളികള്‍. വഴിയില്‍ കുറെ അക്രമകാരികള്‍ അവരെ തടഞ്ഞു. എല്ലാവരേയും താഴെയിറക്കി.
‘കത്തോലിക്കര്‍ മുന്നോട്ടു നീങ്ങി നില്‍ക്കൂ,’ ഒരു തോക്കുധാരി ആക്രോശിച്ചു.
പ്രൊട്ടസ്റ്റന്റുകാരാണ് കൂട്ടത്തിലേറെയും. കത്തോലിക്കന്‍ ഒരാള്‍ മാത്രം. അയാള്‍ വിറച്ചു.
‘നീയിവിടെ തന്നെ നിന്നോ, ഞങ്ങളാരും നിന്നെ ഒറ്റിക്കൊടുക്കില്ല,’ കൂട്ടുകാരന്‍ അയാളോടു മന്ത്രിച്ചു.
പക്ഷേ അതു കേള്‍ക്കുന്നതിനു മുമ്പേ അയാള്‍ ഒരു ചുവടു മുന്നോട്ടു വച്ചിരുന്നു. അക്രമികള്‍ അതു കണ്ടു. അവരയാളെ തള്ളി താഴെയിട്ടു.
ബാക്കിയുള്ളവരെ മുഴുവന്‍ വെടിവച്ചു കൊന്നു.
ഐറിഷ് കത്തോലിക്കാ ഭീകരവാദികളായ ഐ ആര്‍ എ അക്രമികളായിരുന്നു അവര്‍. പ്രൊട്ടസ്റ്റന്റുകാരെയാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്.
അതു തൊഴിലാളികള്‍ക്കു പെട്ടെന്നു മനസ്സിലായില്ല.
ഏതോ മതത്തിലും വംശത്തിലും ജാതിയിലും നിറത്തിലും പാര്‍ടിയിലും പെട്ടുപോയി ഒന്ന ഒറ്റക്കാരണത്താല്‍, നിരപരാധികളെ നിരത്തി നിറുത്തി വെടി വച്ചു കൊല്ലുന്ന ഭീകരത.
ഭീകരത പ്രയോഗിച്ചിരുന്ന ക്രിസ്തുമതവിഭാഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിണാമത്തിനും മരണത്തിനും വിധേയമായി.
സിറിയയിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും നടമാടുന്ന ഭീകരത അതിര്‍ത്തികള്‍ കടന്നു പടരുമോ, സ്വയം പരിണാമ/മരണങ്ങള്‍ക്കു വിധേയമാകുമോ?shiju
ഷിജു ആച്ചാണ്ടി (ഫേസ് ബുക്കില്‍ നിന്നും)

Scroll To Top