Saturday December 03, 2016
Latest Updates

ആട് കഞ്ചാവടിച്ചാല്‍…

ആട് കഞ്ചാവടിച്ചാല്‍…

കഞ്ചാവ് ലോകത്തില്‍ കുറേ പേര്‍ക്കെങ്കിലും എന്നും പ്രിയപ്പെട്ട ലഹരിയാണ്. എന്നാല്‍ ഒരല്‍പ്പം കഞ്ചാവടിച്ച ഈ ചെമ്മരിയാട് കാട്ടിക്കൂട്ടിയത് എന്തെല്ലാമാണെന്നോ…? സംഭവമിങ്ങനെ:
വെല്‍ഷ് വില്ലേജ് റോഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന ഒരു കഞ്ചാവ് ഫാക്ടറി ഈിടെ അടച്ചു പൂട്ടുകയുണ്ടായി. ഇവിടെ നിന്നും ഉപേക്ഷിച്ച കഞ്ചാവ് ചെടികള്‍ നമ്മുടെ ചെമ്മരിയാട് കഴിക്കുകയായിരുന്നു. ഇതോടെ ലഹരി മൂത്ത ആട് ഗ്രാമം മൊത്തം ചുറ്റി നടക്കാനും, വീടുകള്‍ക്കുള്ളിലേയ്ക്ക് കടക്കാനുമെല്ലാം തുടങ്ങി.

പലപ്പോഴും വാഹനങ്ങള്‍ ആടിനെ ഇടിക്കാന്‍ നോക്കുകയും ചെയ്തു. വലിയൊരു ബംഗ്ലാവിലേയ്ക്ക് കയറിച്ചെന്ന ഇവന്‍, അവിടുത്തെ ബെഡ്‌റൂം വൃത്തികേടാക്കിയെന്നും കൗണ്ടി കൗണ്‍സിലറായ ലോണ്‍ റിച്ചാര്‍ഡ് പറയുന്നു.

ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ കൗണ്‍സിലര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു പറഞ്ഞിരിക്കുകയാണ്.

Scroll To Top