Friday December 02, 2016
Latest Updates

മനുഷ്യമുഖവും ശരീരവുമുള്ള ആട്ടിന്‍ കുട്ടികള്‍

മനുഷ്യമുഖവും ശരീരവുമുള്ള ആട്ടിന്‍ കുട്ടികള്‍

മൈസൂര്‍ : മനുഷ്യമുഖവും മനുഷ്യ ശരീരവുമുള്ള ആട്ടിന്‍ കുട്ടി പിറന്നു. മൈസൂരിലെ എച്ച്.ഡി കോട്ടെ താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മനുഷ്യമുഖവും മനുഷ്യ ശരീരവുമായി 70 ശതമാനത്തോളം മനുഷ്യ രൂപമുള്ള ആട്ടിന്‍ കുട്ടികളാണ് പിറന്നത്. എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിറന്ന ഈ ആട്ടിന്‍കുട്ടികള്‍ ചത്തു. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് ആദ്യത്തെ ആട്ടിന്‍ കുട്ടി പിറന്നത്. തുടര്‍ന്ന് അഞ്ചു മണിക്കൂറിനു ശേഷം രണ്ടാമത്തെ ആട്ടിന്‍ കുട്ടിയും പിറന്നു.

രണ്ടിനും മനുഷ്യന്റെ കണ്ണും മൂക്കും വായും ശരീരവും വിരലുകളുമായിരുന്നു. കാലുകള്‍ മാത്രമാണ് ആട്ടിന്‍ കുട്ടിയുടേതിന് സമാനമായി ഉണ്ടായിരുന്നത്. നേരത്തെ പത്ത് കുഞ്ഞുങ്ങള്‍ക്ക് ജനം നല്‍കിയിട്ടുള്ള ഈ ആട് ഇത് ആദ്യമായാണ് മനുഷ്യമുഖമുള്ള ആട്ടിന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതെന്ന് ഉടമ ഭാസ്‌ക്കര്‍ പറഞ്ഞു. വിവരം കേട്ടറിഞ്ഞു നൂറുകണക്കിനാളുകള്‍ ഭാസ്‌കറിന്റെ വീട്ടിലെത്തി ആടുകളെ സന്ദര്‍ശിച്ചു മടങ്ങുന്നുണ്ട്.

അതേസമയം ജനിതക വൈകല്യം മൂലം ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്ന് ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. ദേവദാസ് പറഞ്ഞു. ചാപിള്ളകള്‍ സംരക്ഷിച്ച് മൈസൂര്‍ ദസറ എക്‌സിബിഷനില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

Scroll To Top