Sunday September 24, 2017
Latest Updates

ജനാധിപത്യത്തിനുമേല്‍ ഉറഞ്ഞു തുള്ളിയ ശീമാട്ടിയും 140 കോമരങ്ങളും !!! (സെബി സെബാസ്റ്റ്യന്‍)

ജനാധിപത്യത്തിനുമേല്‍ ഉറഞ്ഞു തുള്ളിയ ശീമാട്ടിയും 140 കോമരങ്ങളും !!! (സെബി സെബാസ്റ്റ്യന്‍)

മാര്‍ച്ച് 13 നു കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ കറുത്ത ലിപികളാല്‍ രേഖപെടുത്തിയ സംഭവ വികാസങ്ങളുടെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല . എല്ലാം ലൈവ് ആയി കാണാനും റെക്കോര്‍ഡ് ചെയ്തു വീണ്ടും വീണ്ടും കാണാനും ഉള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ,നമ്മള്‍ തെരഞ്ഞടുത്തു വിട്ട ഈ സാമാജികര്‍ ഇതിനകം എത്ര കള്ളങ്ങള്‍ നമ്മോടു പറയുമായിരുന്നു !? സഭയില്‍ അക്രമം കാണിക്കാതെ ഡീസന്റായി ഇരുന്നവരെ കുറ്റപെടുത്തുന്ന അവസ്ഥയിലേക്ക് വരെ എത്തിയ തരംതാണ ജനാധിപത്യം !!

ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ കയറി ഒരു സാധാരണക്കാരന്‍ ഈവിധം സര്‍ക്കാര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയോ ,സ്ത്രീയെ കയറിപിടിക്കുകയോ ചെയ്താല്‍ എന്ത് സംഭവിക്കുമെന്നു ഊഹിച്ചു നോക്കു . നിയമ വ്യവസ്ഥ നിലനില്‍ക്കാത്ത കേരളത്തിലെ ഒരേ ഒരു സ്ഥലം ആണ് ‘കേരള നിയമസഭ’ എന്നത് വലിയ വിരോധാഭാസമായി തോന്നുന്നു!! എം എല്‍ എ സ്ഥാനം ഏതു അതിക്രമം കാണിക്കാനുള്ള ഒരു ഡിഗ്രിയും !

ഇവരെല്ലാം ഉറഞ്ഞു തുള്ളിയത് ജനാധിപത്യത്തിന്റെ നെറുകയില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. ആ കാഴ്ച കണ്ടവര്‍ക്കെല്ലാം തങ്ങളുടെ പ്രൈമറി സ്‌കൂള്‍ കാലം ഓര്‍മവന്നു കാണും!! ഇത്ര മ്ലേച്ഛന്മാരണല്ലോ നമ്മെ നയിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സ്വയം ലജ്ജിച്ചു തല താഴ്ത്തുക തന്നെ…

അതിനിടയില്‍ ഒരു സ്ത്രീ തന്റെ പണത്തിന്റെയും രാഷ്ട്രീയ സുഹൃദ് ബന്ധങ്ങളുടെയും ഹുങ്കില്‍ ജനാധിപത്യ സംവിധാനത്തെ രണ്ടു വര്‍ഷത്തോളം വെല്ലുവിളിച്ചു കൊണ്ടിരുന്നു .’കൊച്ചി മെട്രോ’ എന്നത് ലക്ഷോപലക്ഷം മലയാളികളുടെ യാത്രാ ക്ലേശം പരിഹരിക്കാനുള്ള സ്വപ്ന പദ്ധതിയാണ്.അത് നിര്‍മിച്ച് പൂര്‍ത്തിയക്കാനുള്ള കഴിവും പണവും നമുക്കുണ്ടായിട്ടു പോലും കാലതാമസം നേരിട്ടത് ഒരു വസ്ത്രസ്ഥാപന ഉടമയുടെ സമ്മതം ലഭിക്കാത്തത് കൊണ്ടാണെന്നത് എത്രയോ ലജ്ജകരമാണ് !!

പലര്‍ക്കും അന്തി ഉറങ്ങാനുള്ള കുടിലുകളും,പല കുടുംബങ്ങളുടെയും ഏക വരുമാന ആശ്രയമായ സ്ഥാപനങ്ങളും കടകളും നിര്‍ദാക്ഷ്യണ്യം പൊളിച്ചു മാറ്റിയ അധികാരവര്‍ഗമാണിതെന്നോര്‍ക്കണം.അവരുടെ ബുള്‍ഡോസറുകള്‍ ശീമാട്ടി വസ്ത്രസ്ഥാപനത്തിന്റെ ഉടമയായ ബീന കണ്ണന്‍ എന്ന സ്ത്രീയുടെ രാഷ്ട്രീയബന്ധങ്ങള്‍ കണ്ടു പകച്ചു സഡന്‍ ബ്രേക്ക് ഇട്ടു നിന്നുപോയി!! .കൊച്ചി മെട്രോക്ക് ആവശ്യമായ സ്ഥലം ഈ സ്ത്രീയുടെ കയ്യില്‍ നിന്ന് ബലമായി സര്‍ക്കാര്‍ കൈവശപെടുത്തിയിരുന്നെങ്കില്‍ അവര്‍ വെടിവച്ചു കൊല്ലുമോ?? ഒരിക്കലുമില്ല!! അപ്പോള്‍ യഥാര്‍ഥ പ്രശ്‌നം ആ സ്ത്രീയല്ല,അവര്‍ക്ക് വേണ്ടി ജനാധിപത്യത്തെ വ്യഭിചരിക്കാന്‍ കൂട്ടികൊടുപ്പ് നടത്തുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ പിമ്പുകള്‍ തന്നെയാണ് ഇവിടെയും കുറ്റക്കാര്‍.അതെ നമ്മള്‍ തെരഞ്ഞെടുത്തു വിട്ട അതെ കോമരങ്ങള്‍ തന്നെ ..!!

ജനാധിപത്യത്തെ ഏതൊക്കെ തരത്തില്‍ ,എവിടെയൊക്കെ വച്ചു, ഏതൊക്കെ വിധത്തിലാണ് ഈ കാപാലികര്‍ കശാപ്പു ചെയ്യുന്നത്.താന്‍ പണം കൊടുത്താല്‍ വാലട്ടിവരും ആഭാസന്മാരായ ഈ ജനപ്രധിനിധികള്‍ എന്ന് ഈ സ്ത്രീക്ക് നന്നായി അറിയാം.

പ്രതീക്ഷകളും,മോഹങ്ങളും നല്‍കി ജയിപ്പിച്ചു വിട്ട ജനങ്ങളെ വഞ്ചിച്ചു, പണത്തിനും സൌകര്യങ്ങള്‍ക്കും പുറകെ പോകാന്‍ വേണ്ടി ഈ സാമൂഹ്യ ദ്രോഹികള്‍ നിയമങ്ങള്‍ വരെ മാറ്റി എഴുതികളയും!! അല്ലെങ്കില്‍ ഒരു പാവം വൃദ്ധയുടെ കുടില്‍ പൊളിച്ചപ്പോള്‍ ഉണ്ടാവാത്ത ധാരണാ പത്രം ഇപ്പൊള്‍ എവിടന്നു വന്നു? എങ്കിലും സൈബര്‍ ലോകത്തുനിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്നു അവസാന നിമിഷം അതും വേണ്ടെന്നു വച്ചു.

രക്തത്തില്‍ അല്പമെങ്കിലും ജനാധിപത്യം അലിഞ്ഞു ചേര്‍ന്നവര്‍ക്ക് ഈ നെറി കേടു കൈകെട്ടി കണ്ടു നില്‍ക്കാനായില്ല.ശക്തമായി തന്നെ പ്രതികരിച്ചു . ജനാധിപത്യത്തില്‍ രണ്ടു നീതികള്‍ ഇല്ല… എല്ലാവര്‍ക്കും ഒരേ നീതി …ഒരേ നിയമം…. ..ഇത് ജനങ്ങളുടെ വിജയം തന്നെയാണ്..ആധുനിക കാലഘട്ടത്തിലെ ജനകീയ പ്രക്ഷോഭങ്ങളുടെ വിജയം.താന്‍ മെട്രോ പദ്ധതിക്കായി സ്ഥലം ദാനം ചെയ്തതാണെന്ന് വരുത്തിതീര്‍ത്തു വന്‍ നഷ്ടപരിഹാരത്തുക വാങ്ങാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ അവര്‍ നടത്തുന്നത് ..മറ്റുള്ളവര്‍ക്ക് ലഭിച്ചതില്‍ കൂടുതല്‍ ഒന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇവര്‍ക്കും ലഭിച്ചുകൂട.


seby sമെട്രോ പദ്ധതിക്ക് കാലതാമസം വരുത്തി ഈ അനീതിക്ക് കൂട്ട് നിന്നവരുടെ പേരുകള്‍ വെളിപെടട്ടെ… അവരെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ക്കറിയാം…. മറ്റുള്ള ജനാധിപത്യ വ്യഭിചാരികള്‍ക്കും അതൊരു മുന്നറിയിപ്പാകുകയും ചെയ്യും ..വോട്ടിനു വേണ്ടി ഈ ചതിയന്മാര്‍ ഇനി ഒരിക്കലും നമ്മെ തേടി വരാതിരിക്കട്ടെ ….ജനാധിപത്യം നീണാള്‍ വാഴട്ടെ ….!!!

Scroll To Top