Sunday December 04, 2016
Latest Updates

നവാഗതസിനിമ ‘ശവം’ അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കുന്നു

നവാഗതസിനിമ ‘ശവം’ അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കുന്നു

ഡബ്ലിന്‍:മലയാളി സാമൂഹ്യശരീരത്തെ വിമര്‍ശനത്തിന്റെ ചാട്ടുളിയാല്‍ നേരിടുന്ന ഏറെ ശ്രദ്ധേയമായ സിനിമയാണ് നവാഗതനായ ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ശവം എന്ന സിനിമ. ഒരു മരണവും, പരേതനോടുള്ള ചുറ്റുമുള്ളവരുടെ പെരുമാറ്റവും, നിലപാടുകളുമാണ് സിനിമയുടെ പ്രമേയം.
പ്രമേയത്തിന്റെ കരുത്തിലും ചിത്രീകരണത്തിന്റെ സാങ്കേതിക മികവിലും മൂല്യത്തിലും സിനിമ നിരൂപകരുടെയും, പ്രേക്ഷകരുടെയും ഏറെ പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് ശവം’. കാഴ്ച സിനിമ വേദിയുടെ ബാനറില്‍ സിനിമ വണ്ടിയിലൂടെ കേരളമെമ്പാടും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഐറിസ് ഫിലിം സൊസൈറ്റി ആണ് ശവം’ അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഏപ്രില്‍ 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ബാലിഓവെന്‍ കമ്മ്യൂണിറ്റി ഹാള്‍ (കേരളഹൌസ്സ്) ലാണ് പ്രദര്‍ശനം. നിരവധി അവാര്‍ഡുകള്‍ നേടിയാ കാഴ്ച സിനിമ വേദിയുടെ ഒരാള്‍പ്പൊക്കം എന്ന സിനിമ ഐറിസ് ഫിലിം സൊസൈറ്റി ഇതിനു മുമ്പ് ഡബ്ലിനില്‍ പ്രദര്‍ശിപ്പിച്ചുണ്ട്. നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളെയും ഈ സിനിമ കാണാന്‍ ക്ഷണിക്കുന്നു.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബിനു ഡാനിയേല്‍ 0894052681
വര്‍ഗീസ് ജോയ് 0894662664

Scroll To Top