Thursday August 17, 2017
Latest Updates

ലോകത്തെയും ബ്രിട്ടനേയും ഞെട്ടിപ്പിക്കാന്‍ ശശി തരൂര്‍ അയര്‍ലണ്ടിലെത്തുന്നു

ലോകത്തെയും ബ്രിട്ടനേയും  ഞെട്ടിപ്പിക്കാന്‍  ശശി തരൂര്‍ അയര്‍ലണ്ടിലെത്തുന്നു

ഡബ്ലിന്‍ :ലോകത്തെയും ബ്രിട്ടനേയും ഞെട്ടിപ്പിക്കാന്‍ ശശി തരൂര്‍ അയര്‍ലണ്ടിലെത്തുന്നു.ജൂണ്‍ 18 ഞായറാഴ്ച ഒരു മണിക്ക് ഡാല്‍ക്കി ടൗണ്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാനാണ് കേരളത്തില്‍ നി്നനുള്ള പാര്‍ലമെന്റേറിയന്‍ എത്തുന്നത്.’നാണം കെട്ട സാമ്രാജ്യം -ബ്രിട്ടന്‍ ഇന്ത്യയോട് ചെയ്തത് ‘എന്ന വിഷയത്തിലായിരിക്കും ശശി തരൂര്‍ സംവാദത്തിലൂടെ ബ്രിട്ടനെ ഞെട്ടിക്കാന്‍ പോകുന്നത്.ആര്‍ടിഇ ബ്രോഡ്കാസ്റ്റര്‍ മൈല്‍സ് ഡെങ്കന്‍, ശശി തരൂരിനൊപ്പം സംവാദത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ പാരമ്പര്യത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് ബ്രിട്ടന്‍ വീഴ്ത്തിയ കറകളുടെ ലജ്ജാകരമായ യാഥാര്‍ഥ്യമായിരിക്കും തരൂര്‍ സംവാദത്തില്‍ തുറന്നു കാട്ടുക.ഭരിക്കുന്നവരുടെ സ്വേച്ഛാധിപത്യത്തിന്റെ പേരിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം എന്നും ഊറ്റം കൊള്ളാറുള്ളത്.ഈ പ്രഖ്യാപനത്തെ തരൂര്‍ പൊളിച്ചടുക്കും.ബ്രിട്ടീഷ് താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി നല്കിയ -റയില്‍വേ മുതല്‍ നിയമസംഹിതകള്‍ വരെയുള്ള-സാമ്രാജ്യത്വ സമ്മാനങ്ങള്‍ -ഒന്നൊന്നായി വിശകലനം ചെയ്യുകയാവും ശശിതരൂര്‍.

കഴിഞ്ഞ വര്‍ഷം ഓക്സ്ഫോര്‍ഡ് യൂണിയനില്‍ തരൂര്‍ നടത്തിയ പ്രഭാഷണം വൈറലായിരുന്നു.മുന്‍ കോളനികള്‍ക്ക് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പ്രഭാഷണത്തില്‍ തരൂര്‍ ആവശ്യപ്പെട്ടത്.ലാളിത്യവും സൗകുമാര്യവും ഹാസ്യാത്മകവുമായ തരൂര്‍ ശൈലി ലോകമാകെ വാര്‍ത്തയായി.

അനന്യസാധാരണനായ ആള്‍ എന്നാണ് ബിബിസി ശശിതരൂറിനെ വിശേഷിപ്പിച്ചത്.നയതന്ത്രജ്ഞതയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഇന്ത്യയുടെ വലിയ ആഭരണമാണ് ശശി തരൂരെന്നും ബിബിസി അഭിപ്രായപ്പെട്ടിരുന്നു.

കൗണ്ടി ഡബ്ലിനിലെ ഡണ്‍ലേരിയ്ക്കടുത്ത് തീരമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാല്‍ക്കിയില്‍ വര്‍ഷം തോറും നടന്നുവരുന്ന പ്രശസ്തമായ ഡാല്‍ക്കി ബുക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് ശശി തരൂര്‍ അയര്‍ലണ്ടില്‍ എത്തുന്നത്.കഴിഞ്ഞ വര്‍ഷവും ശശി തരുര്‍ ഡബ്ലിനിലെ ഈ ബുക്ക് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

12 യൂറോയാണ് പ്രവേശന ടിക്കറ്റിന്റെ വില.01 285 9633 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് കാര്‍ഡ് വഴി പ്രവേശന ഫീസ് അടച്ചോ , http://www.dalkeybookfestival.org/  എന്ന വെബ്സൈറ്റിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം.പരിമിതമായ ടിക്കറ്റുകളെ ലഭ്യമായി ബാക്കിയുള്ളു എന്ന് സംഘാടകര്‍ അറിയിച്ചു.

Scroll To Top