Friday January 20, 2017
Latest Updates

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് മേമന്റെതെന്ന് ശശി തരൂര്‍

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് മേമന്റെതെന്ന് ശശി തരൂര്‍

ഡബ്ലിന്‍:മുംബൈ സ്‌ഫോടന കേസില്‍ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി.
സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് തീവ്രവാദത്തെ എതിര്‍ക്കണമെന്നും തൂക്കുകയര്‍ ഒരിക്കലും തീവ്രവാദം ഇല്ലാതാക്കില്ലെന്നും ശശി തരൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മനുഷ്യാവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്നും തരൂര്‍ പറഞ്ഞു.

പ്രതികളെ തൂക്കിലേറ്റിയതുകൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ല.സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് മേമന്റെതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഒരു മനുഷ്യജീവിയെ സര്‍ക്കാര്‍ തൂക്കിലേറ്റിയത് ദുഃഖകരമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

അതെസമയം, ശശി തരൂരിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.മേമന്റെ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയെ കോണ്‍ഗ്രസ് അഭിനന്ദിച്ചിരുന്നു.

ചില കേസുകളില്‍ മുസ്ലീംങ്ങള്‍ക്കെതിരെ മാത്രം വധ ശിക്ഷ നടപ്പാക്കുകയാണെന്ന് സി പി ഐ എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അഭിപ്രായപ്പെട്ടു.വധശിക്ഷ നിരോധിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

Scroll To Top