Sunday December 04, 2016
Latest Updates

സുനന്ദയുടെ മരണം:ശശി തരൂര്‍ പ്രതിക്കൂട്ടില്‍ ,അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചെന്ന് എയിംസ് മെഡിക്കല്‍ റിപ്പോര്‍ട്ട് 

സുനന്ദയുടെ മരണം:ശശി തരൂര്‍ പ്രതിക്കൂട്ടില്‍ ,അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചെന്ന് എയിംസ് മെഡിക്കല്‍ റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ വീണ്ടും പ്രതിക്കൂട്ടില്‍. തരൂരും സുഹൃത്തുക്കളും തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്ന് എയിംസിന്റെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണം വഴിതെറ്റിക്കാന്‍ തരൂരും സുഹൃത്തുക്കളും ചേര്‍ന്ന് എയിംസിലേക്ക് ഇമെയിലുകള്‍ അയച്ചു. തെറ്റായ വിവരങ്ങളാണ് മെയിലുകളിലൂടെ നല്‍കിയത്.

എയിംസ് ഡയറക്ടര്‍ ഡോ. എം. സി. മിശ്രയ്ക്ക് അയച്ച ഇമെയിലില്‍ സുനന്ദ മൂന്നുദിവസമായി ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ലെന്നും അതിനാല്‍, സുനന്ദയ്ക്ക് രക്തസമ്മര്‍ദ്ദം കുറവായിരുന്നു എന്നുമാണ് തരൂര്‍ പറഞ്ഞത്. തരൂരിന്റെ സുഹൃത്ത് ഡോ. അനില്‍ ഗുപ്ത അയച്ച മെയിലില്‍ സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടെന്നു പറഞ്ഞു. എന്നാല്‍, ഇവയെല്ലാം തെറ്റായിരുന്നു എന്ന് എയിംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്‍ലിന്‍ അല്ലെങ്കില്‍ ഏതെങ്കിലും ഹൈപ്പോഗ്ലൈസീമിക് മരുന്ന് കുത്തിവച്ചായിരിക്കും സുനന്ദയുടെ മരണം എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ലഡോസെയിനിന്റെ സാന്നിധ്യം സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. കുത്തിവച്ചതിന്റെ അടയാളവും സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.

മരണത്തിന് പന്ത്രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഉണ്ടായ, രണ്ടു കടിച്ച പാടുകള്‍ ഉള്‍പ്പെടെ പതിനഞ്ചു പരിക്കുകളുടെ അടയാളവും സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.






Scroll To Top