Thursday December 08, 2016
Latest Updates

ഐ പി എല്ലിനു പിന്നാലെ കരീബിയന്‍ ക്രിക്കറ്റ് ലീഗിലും ടീമിനെ സ്വന്തമാക്കി ഷാറൂഖ് ഖാന്‍

ഐ പി എല്ലിനു പിന്നാലെ കരീബിയന്‍ ക്രിക്കറ്റ് ലീഗിലും ടീമിനെ സ്വന്തമാക്കി ഷാറൂഖ് ഖാന്‍

ഐ പി എല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാറൂഖ് ഖാന്‍ കരീബിയന്‍ ക്രിക്കറ്റ് ലീഗിലേക്കും ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലീഗില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയാണ് ഷാറൂഖ് ഖാന്‍ അടങ്ങിയ റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റ് കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ ചുവടുറപ്പിക്കുക.

കൊല്ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമകളായ ജൂഹി ചൗളയും ഭര്‍ത്താവ് ജയ് മേത്തയുമാണ് കരീബിയന്‍ ലീഗിലും ഷാറൂഖിന്റെ പങ്കാളികളാവുക. കിറണ്‍ പൊള്ളാര്‍ഡാണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ നായകന്‍. ഡ്വയ്ന്‍ ബ്രാവോ, ഡാരന്‍ ബ്രാവോ, കമ്രാന്‍ അക്മല്‍ തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്. കൊല്‍ക്കത്ത ടീമിന്റെ മെന്റര്‍ ജാക്വസ് കാലിസ് ട്രിനിഡാഡ് ടീമിലും സംഘവുമായി സഹകരിക്കും.

ഹോളിവുഡ് താരങ്ങളായ മാര്‍ക്ക് വാല്‍ബെര്‍ഗ്, ജെറാഡ് ബട്ട്‌ലര്‍ എന്നിവര്‍ ഷാറൂഖിനു മുന്‍പ് തന്നെ കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ പണം മുടക്കിയിരുന്നു. ബാര്‍ബഡോസ് ട്രിഡന്‍സാണ് വാല്‍ബര്‍ഗിന്റെ ടീം. ക്രിസ് ഗെയില്‍ ക്യാപ്റ്റനായ ജമൈക്ക ടല്ലാവാഹാണ് ബട്ട്‌ലറിന്റെ ടീം. ജൂണ്‍ 20ന് ആരംഭിച്ച് ജൂലെ 26 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

Scroll To Top