Sunday December 04, 2016
Latest Updates

ഓഹരി വില കുറച്ചു കാണിച്ചു; ഷാരൂഖ് ഖാന് നോട്ടീസ്

ഓഹരി വില കുറച്ചു കാണിച്ചു; ഷാരൂഖ് ഖാന് നോട്ടീസ്

ഐ.പി.എല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരിമൂല്യം കുറച്ചുകാട്ടിയതിന് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് നോട്ടീസ്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം അവസാനം ഷാരൂഖിനെ ചോദ്യം ചെയ്യുമെന്നു കരുതപ്പെടുന്നു.

90 രൂപ മൂല്യമുണ്ടായിരുന്ന നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികള്‍ നടി ജൂഹി ചൗളക്ക് 10 രൂപ വില കാണിച്ചു വിറ്റുവെന്നാണ് പരാതി. ഇതുവഴി സര്‍ക്കാറിന് ലഭിക്കേണ്ടിയിരുന്ന 72 കോടി ഷാരൂഖ് തട്ടിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഐ.പി.എല്‍ രണ്ടാം സീസണില്‍ വിദേശ നികുതി വെട്ടിച്ച് പണം ഒഴുക്കിയതിന് ഷാരൂഖിനെ നാലു വര്‍ഷം മുമ്പ് ചോദ്യം ചെയ്തിരുന്നു. 201011 കാലയളവിലെ കേസിലാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി. ഫ്രാഞ്ചൈസിയിലെക്ക് കളിക്കാരെ വാങ്ങല്‍, പരസ്യം, വരുമാനം, ഓഹരി ഘടന എന്നിവ വിശദീകരിക്കുന്ന രേഖകള്‍ ഷാരൂഖ് എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ സമര്‍പ്പിച്ചു.

 

Scroll To Top