Thursday December 08, 2016
Latest Updates

നേപ്പാള്‍ ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായവുമായി ഐറിഷ് മലയാളികള്‍

നേപ്പാള്‍ ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായവുമായി ഐറിഷ് മലയാളികള്‍

കോര്‍ക്ക്: ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കുകയും പതിനാലായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരങ്ങളെ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്ത ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി തങ്ങളാല്‍ ആവുംവിധം സഹായമെത്തിക്കുവാന്‍ അയര്‍ലണ്ടിലെ മലയാളികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു.

കോര്‍ക്ക് ആസ്ഥാനമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഷെയറിംഗ് കെയര്‍ എന്ന ജീവകാരുണ്യ സംഘടനയാണ് തങ്ങളുടെ സഹായഹസ്തം നേപ്പാളിലെ ദുരിതബാധിതര്‍ക്കായി നീട്ടുന്നത്. ഐറിഷ് റെഡ് ക്രോസ്സുമായി സഹകരിച്ചാണ് ഷെയറിംഗ് കെയര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നത്. ഷെയറിംഗ് കെയറിന്റെ മെംബര്‍മാരില്‍നിന്നും പിരിച്ചെടുക്കുന്ന തുക ഐറിഷ് റെഡ് ക്രോസ്സ് മുഖാന്തരം നേപ്പാളില്‍ എത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നേപ്പാളിലെ ദുരിതബാധിതരെ സഹായിക്കുവാന്‍ താല്പര്യമുള്ള അയര്‍ലണ്ടിലെ നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കളും കലാസാംസ്‌കാരിക സംഘടനകളും മുന്നോട്ടുവന്ന് ഈ ഉദ്യമത്തില്‍ പങ്കുചേരണമെന്ന് ഷെയറിംഗ് കെയര്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 

താല്പര്യമുള്ളവര്‍ക്ക് ഷെയറിംഗ് കെയറിന്റെ ബാങ്ക് അക്കൌണ്ടില്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക നിക്ഷേപിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. 
A/c Name : Sharing Care 
Bank: AIB, Bishoptown, Cork.
National Sort Code: 934321 
A/c Number: 12854081. 

Please mention ‘SUPPORT NEPAL’ as message to the receiver’s account for accounting purposes.

കൂടുതല്‍ വിവരങ്ങള്‍ക്ക് 089 2099838, 087 6254881 എന്നീ നമ്പരുകളിലോ sharingcare@live.ie എന്നാ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Scroll To Top