Tuesday December 06, 2016
Latest Updates

അയ്യപ്പബൈജുവും സംഘവും നിറസന്ധ്യ’യുമായി കോര്‍ക്കിലെത്തുന്നത് ഷെയറിംഗ് കെയര്‍ ചാരിറ്റിയുടെ ധനശേഖരണാര്‍ത്ഥം

അയ്യപ്പബൈജുവും സംഘവും നിറസന്ധ്യ’യുമായി കോര്‍ക്കിലെത്തുന്നത് ഷെയറിംഗ് കെയര്‍ ചാരിറ്റിയുടെ ധനശേഖരണാര്‍ത്ഥം

കോര്‍ക്ക്: കോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഷെയറിംഗ് കെയര്‍ ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ കോര്‍ക്കില്‍ ഇദംപ്രഥമമായി ഒരു സ്റ്റേജ് ഷോ നടത്തപ്പെടുകയാണ്, മലയാളത്തിലെ പ്രമുഖ സിനിമാ താരമായ മിത്ര കുര്യന്‍, കോമഡി താരങ്ങളായ പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു), നോബി, പ്രശസ്ത ഗായകനായ ഫ്രാങ്കോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം താരങ്ങളായ നിഖില്‍, ഡോ ബിനീത, ശ്രീ വില്യം എന്നിവര്‍ അണിനിരക്കുന്ന ഒരു ടീമാണ് കോര്‍ക്കിലെ മലയാളികളെ രസിപ്പിക്കുവാനായി എത്തുന്നത്

.ഒക്ടോബര്‍ 4 ചൊവ്വാഴ്ച വൈകിട്ട് 5.30ന് ടോഗര്‍ സെന്റ് ഫിന്‍ ബാര്‍ ഹര്‍ളിംഗ് ആന്‍ഡ് ഫുട്ട്ബോള്‍ ക്ലബില്‍ ആരംഭിക്കുന്ന പരിപാടി കൃത്യം 9 മണിക്ക് അവസാനിക്കുന്നതാണ് .

ഈ പരിപാടിയിലൂടെ സംഭരിക്കുന്ന തുക കേരളത്തിലെ നിര്‍ധനരായ രോഗികളുടെ ചികിത്സക്കും, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ചിലവഴിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നിറസന്ധ്യയില്‍ നിങ്ങള്‍ ചിരിക്കുമ്പോള്‍ അങ്ങകലെ കേരളത്തില്‍ ഒരുപാടു പേര്‍ ചിരിക്കാന്‍ നിങ്ങള്‍ കാരണക്കാരാകുകയും കൂടി ചെയ്യുകയാണ്. ഈ പരിപാടി വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാവരെയും വിനീതമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
0851688881
0870660320
087625 4881

Scroll To Top