Sunday December 11, 2016
Latest Updates

ഷെയറിങ് കെയര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഷെയറിങ് കെയര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ജീവകാരുണ്യ സംഘടനയായ ഷെയറിങ് കെയര്‍ അതിന്റെ വിദ്യാര്‍ത്ഥി സഹായ പദ്ധതി (Student Support Program) യിലൂടെ കേരളത്തില്‍ പാലക്കാട് പൂഞ്ചോല സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കപ്രദേശമായ കാഞ്ഞിരപ്പുഴ പഞ്ചായത്തിലാണ് പൂഞ്ചോല സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. സ്‌കൂളിലെ 43 കുട്ടികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. കുട്ടികള്‍ക്കാവശ്യമായ നോട്ട് ബുക്ക്, സ്‌കൂള്‍ ബാഗ്, കുട, ചെരുപ്പ്, തുടങ്ങി എല്ലാ ഉപകരണങ്ങളും പദ്ധതിയിലൂടെ വിതരണം ചെയ്തു. തുടര്‍ച്ചയായി ഇത് ആറാം വര്‍ഷമാണ് ഷെയറിങ് കെയര്‍ സഹായം നല്‍കുന്നത്.

ഷെയറിങ് കെയറിനു വേണ്ടി, പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ഷംസുദീന്‍ പരിപാടി ഉല്‍ഘാടനം ചെയ്യുകയും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ സാബു മൈലംവേലില്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ . മുഹമ്മദാലി, PTA പ്രസിഡണ്ട് ശ്രീമതി. സിന്ധു, അധ്യാപകന്‍ മോഹനന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇലിയാസ് കെ.വി. നന്ദിയും അര്‍പ്പിച്ചു.

2009ല്‍ എളിയനിലയില്‍ തുടങ്ങിയ ഷെയറിങ് കെയറിനു, അംഗങ്ങളുടെ മെമ്പര്‍ഷിപ്പും അഭ്യുദയകാംക്ഷികളുടെ സംഭാവനയുമാണ് പ്രധാന വരുമാന സ്രോതസ്സ്. വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിലാണ് ഷെയറിങ് കെയര്‍ സഹായം നല്‍കുന്നത്. കൂടുതല്‍ തുക ലഭ്യമായിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ചെയ്യാമായിരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഷെയറിങ് കെയറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ sharingcare@live.ie എന്ന ഇമെയില്‍ വിലാസത്തലോ +353 8383 59690 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.sh ca2 sh ca 3

Scroll To Top