Monday December 11, 2017
Latest Updates

ഡബ്ലിനില്‍ അന്തരിച്ച ശരവണന്റെ ഭൗതീക ദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെയ്ക്കും 

ഡബ്ലിനില്‍ അന്തരിച്ച ശരവണന്റെ ഭൗതീക ദേഹം ഇന്ന്   പൊതുദര്‍ശനത്തിന് വെയ്ക്കും 

ഡബ്ലിന്‍:ഡബ്ലിനില്‍ കഴിഞ്ഞ തിങ്കളാഴ്ച നിര്യാതനായ ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാരം ശനിയാഴ്ച ന്യൂ ലാന്‍ഡ്സ് ക്രോസ് സിമിത്തേരിയില്‍ നടത്തപ്പെടും.

ശരവണന്റെ ഭൗതീകദേഹം ഇന്ന്  താലയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇന്ന് (വെള്ളിയാഴ്ച)ഉച്ചകഴിഞ്ഞു 3 മണി മുതല്‍ 7.00 മണി വരെ  താലാ വില്ലേജിലെ മെയിന്‍ സ്ട്രീറ്റിലുള്ള രാമോന്‍ മെസ്സി ഫ്യുണറല്‍ ഹോമിലാണ് (Ramon Massey Funeral Home- എ ഐ ബിയ്ക്ക് സമീപം)അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതു സമൂഹത്തിനായി ഒരുക്കിയിട്ടുള്ളത്.

സംസ്‌കാരത്തില്‍ പങ്കെടുക്കാനായി ശരവണന്റെ സഹോദരന്‍ ഇന്ന് രാവിലെ ഇന്ത്യയില്‍ നിന്നും ഡബ്ലിനില്‍ എത്തിയിട്ടുണ്ട്.

Scroll To Top