Thursday December 08, 2016
Latest Updates

ഷാനോനില്‍ നിന്നും ഡബ്ലിനിലേക്ക് വെള്ളം കൊണ്ടുവരാന്‍ ബൃഹത് പദ്ധതിയായി,170 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍,അയര്‍ലണ്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും

ഷാനോനില്‍ നിന്നും ഡബ്ലിനിലേക്ക് വെള്ളം കൊണ്ടുവരാന്‍ ബൃഹത് പദ്ധതിയായി,170 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍,അയര്‍ലണ്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും

ഡബ്ലിന്‍ :ഷാനോന്‍ നദിയില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വെള്ളം കൊണ്ടുവരാനുള്ള പദ്ധതിയുടെ രൂപരേഖ ഐറിഷ് വാട്ടര്‍ പ്രസിദ്ധീകരിച്ചു. 170 കിമീ നീളമുള്ള പൈപ്പ്ലൈനാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുക.

ഷാനോനിലെ പാര്‍ട്ടീന്‍ ബേസിനില്‍ നിന്നും ഡബ്ലിനിലെ പീമൗണ്ട് വരെയാണ് പൈപ്പ്ലൈന്‍ നിര്‍മ്മിക്കുന്നത്. അടുത്ത 14 ആഴ്ചകള്‍ പദ്ധതിയെപ്പറ്റി പൊതുജനത്തിനുള്ള അഭിപ്രായം ഐറിഷ് വാട്ടര്‍ ആരായും.

700 മുതല്‍ 900 മില്ല്യണ്‍ യൂറോ വരെ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി 2024ഓടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1,000ഓളം പേര്‍ക്ക് ജോലി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ദിവസേന 330 മില്ല്യണ്‍ ലിറ്റര്‍ വെള്ളം ഷാനണില്‍ നിന്നും ഡബ്ലിനിലെത്തിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ 40% ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് ഐറിഷ് വാട്ടര്‍ അധികൃതര്‍ പറഞ്ഞു. ഡബ്ലിനു പുറമെ അത്ലോണ്‍,തുള്ളമോര്‍, മുള്ളിംഗര്‍, പോര്‍ട്ട് ലീഷ്, അത്തായ്, കാര്‍ലോ, നവന്‍, ദ്രോഗഡ, ആര്‍ക്ക്ലോ എന്നീ നഗരങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമായി വെള്ളം ലഭിക്കും

Scroll To Top