Wednesday September 20, 2017
Latest Updates

അയര്‍ലണ്ടില്‍ വ്യാജവിവാഹം ചെയ്തവരെ തേടി റൈഡ് തുടങ്ങി:ഇന്ത്യാക്കാരടക്കം 33 പേരെ അറസ്റ്റ് ചെയ്തു, ഭീകരപ്രവര്‍ത്തകരും പിടിയിലെന്ന് സൂചന

അയര്‍ലണ്ടില്‍ വ്യാജവിവാഹം ചെയ്തവരെ തേടി റൈഡ് തുടങ്ങി:ഇന്ത്യാക്കാരടക്കം 33 പേരെ അറസ്റ്റ് ചെയ്തു, ഭീകരപ്രവര്‍ത്തകരും പിടിയിലെന്ന് സൂചന

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ വ്യാജവിവാഹം ചെയ്തവരെ തേടി ഗാര്‍ഡ ആരംഭിച്ച റൈഡ് തുടരുന്നു.ഇരുനൂറോളം ഗാര്‍ഡകളാണ് വ്യാജവിവാഹക്കാരുടെ മേല്‍വിലാസങ്ങള്‍ കണ്ടു പിടിച്ച് അവരുടെ വീടുകള്‍ റൈഡ് ചെയ്യുന്നത്.ഇന്ന് വെളുപ്പിന് ആരംഭിച്ച തിരച്ചിലിനെ തുടര്‍ന്ന് വ്യാജവിവാഹം കഴിച്ച ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാന്‍,ബംഗ്‌ളാദേശ്,ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന വീടുകളിലാണ് റൈഡ് നടക്കുന്നത്.ഇന്ന് ഉച്ചവരെ 42 വീടുകളിലായി നടന്ന തിരച്ചിലിനെ തുടര്‍ന്ന് 11 പേര്‍  അറസ്റ്റിലായി.ഡബ്ലിനില്‍ മാത്രം 21 വീടുകളിലാണ് റൈഡ് നടത്തിയത്.കില്‍ഡയര്‍(3)ലൗത്(4)മേയോ((8 )ലീമറിക്ക് (2)മീത്ത്,ലോംഗ് ഫോര്‍ഡ്,കോര്‍ക്ക് (ഓരോന്ന് വീതം )എന്നിവിടങ്ങളിലും റൈഡ് നടന്നു.

എന്നാല്‍ പ്രധാനമായും മുസ്ലീം ഭീകരവാദവുമായി ബന്ധപ്പെട്ടാണ് തിരച്ചില്‍ നടത്തുന്നത് എന്നാണ് പറയപ്പെടുന്നത്.മുസ്‌ളീംങ്ങളായ ഏഷ്യന്‍ വംശജര്‍ യൂറോപ്യന്‍ യുവതികളെ വിവാഹം ചെയ്തതായി രേഖ ഉണ്ടാക്കിയ ശേഷം അയര്‍ലണ്ടില്‍ സ്വതന്ത്ര പ്രവര്‍ത്തനം നടത്തിവരുകയായിരുന്നുവത്രേ.

റൈഡ് നടത്തിയ സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍.കമ്പ്യൂട്ടറുകള്‍,തോക്ക് അടക്കമുള്ള ആയുധങ്ങള്‍,എന്നിവയും അനധിക്കൃതമായി സൂക്ഷിച്ചിരുന്ന 30,000 യൂറോയും ഗാര്‍ഡ പിടിച്ചെടുത്തു.മത തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ഗാര്‍ഡ സൂചിപ്പിക്കുന്നത്.

റൈഡിന് പുറമേ,വിവാഹം കഴിക്കാനായി അപേക്ഷ നല്കി കാത്തിരുന്ന 55 പേരുടെ വീടുകളിലും ഗാര്‍ഡ തെളിവെടുപ്പ് നടത്തി.മതിയായ തെളിവുകളിലാതെ താമസം തുടരുന്ന 22 പേരെ ഇവരില്‍ നിന്നും അറസ്റ്റ് ചെയ്തു.മതിയായ രേഖകളില്ലാത്തതിനാല്‍ 30 പേരുടെ വിവാഹങ്ങള്‍ നടത്താനാവില്ലെന്നും ഗാര്‍ഡ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ വ്യാജ വിവാഹം നടത്തി ഐറീഷ് റസിഡന്‍സി തരപ്പെടുത്തിയിട്ടുള്ളവരാണ് പുതിയ വ്യാജ വിവാഹ അപേക്ഷകരില്‍ കൂടുതല്‍ പേര്‍ക്കും മേല്‍വിലാസം ഉപയോഗിക്കാനായി നല്കിയിരുന്നത് എന്നും ഗാര്‍ഡ കണ്ടെത്തി.മുംമ്പ് വ്യാജ വിവാഹം ചെയ്തവരും ഇതോടെ കുടുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ലൈംഗീക കുറ്റങ്ങള്‍ക്ക് മുമ്പ് പിടിയിലായ രണ്ടു പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരു വ്യജവിവാഹത്തിന് ചുരുങ്ങിയത് ഇരുപതിനായിരം യൂറോ വരെ ചിലവ് വരുമെന്ന് ഗാര്‍ഡ പറഞ്ഞു.

ഉച്ചകഴിഞ്ഞും റൈഡ് തുടരുകയാണ്.ഓപ്പറേഷന്‍ വാന്റേജ് എന്ന് പേരിട്ടിരിക്കുന്ന റൈഡ് രാജ്യത്തെ വ്യാജ വിവാഹം ചെയ്തവരേയും ചെയ്യാനിരിക്കുന്നവരെയും ലക്ഷ്യമിട്ടുല്ലതാണ് 

അയര്‍ലണ്ടില്‍ അടുത്ത കാലത്തായി വ്യാജ വിവാഹങ്ങള്‍ വന്‍ തോതിലാണ് വര്‍ദ്ധിച്ചത്. വിവാഹത്തിനായി മാത്രം പോര്‍ച്ചുഗല്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ നൂറുകണക്കിന് യുവതികളാണ് അയര്‍ലണ്ടിലേയ്ക്ക് എത്തി കൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു . നൂറു കണക്കിന് യുവതികളാണ് വ്യാജ വിവാഹത്തിനായി മാത്രം അയര്‍ലണ്ടിലേക്ക് വിമാനം കയറുന്നത്.നോണ്‍ ഇ യു പ്രദേശത്തുനിന്നും അയര്‍ലണ്ടില്‍ എത്തി താമസിക്കുന്നവര്‍ ഏതെങ്കിലും യൂറോപ്യനെ വിവാഹം കഴിച്ചാല്‍ അയര്‍ലണ്ടില്‍ പൌരത്വം നേടാനുള്ള യോഗ്യതയാവും.അത്തരക്കാരുടെ ആവശ്യമനുസരിച്ചാണ് ഇവര്‍ കൃത്രിമ വിവാഹത്തിനു തയ്യാറാകുന്നത്.ഇത്തരം വിവാഹങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നരായ ധാരാളം ദല്ലാളുകള്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു.

2012 ലെ കണക്കനുസരിച്ച് ആ വര്‍ഷം ലാത്വിയയില്‍ നിന്നുമുള്ള ‘വധുക്കളെ’ മാത്രം സ്വീകരിക്കാന്‍ 116 പാക്കിസ്ഥാനികളും,36 ഇന്ത്യാക്കാരും,13 നൈജീരിയാക്കാരുമാണ് തയാറായത്!.വിവാഹിതരില്‍ കൂടുതലും വിദ്യാര്‍ഥികളായി ഡബ്ലിനില്‍ എത്തിയവരാണ്.എന്നാല്‍ ഇപ്പോള്‍ വ്യാജ വിവാഹം ചെയ്യുന്ന ഭൂരിപക്ഷം യുവതികളും പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്.2 0000 യൂറോ വരെയാണ് വ്യാജ വിവാഹത്തിനായി ദല്ലാളുമാരുടെ ഫീസ്.ഇതില്‍ 10 000 യൂറോയോളം ‘വധു’വിനുള്ളതാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ വ്യാജ വിവാഹത്തിനായി എത്തിയ പോര്‍ച്ചുഗീസ് യുവതികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സംശയം തോന്നുന്ന വിവാഹങ്ങളുടെ ആധികാരികത നിരന്തരം പരിശോധിച്ച് വരികയാണെന്നു ഗാര്‍ഡ
ഇമിഗ്രേഷന്‍   ബ്യൂറോ അറിയിച്ചു.വിവാഹബന്ധം ആയതിനാല്‍ ഇവര്‍ക്ക് നേരെ കേസെടുക്കുന്നതിനു പരിമിതികളുണ്ടായിരുന്നുവെന്നും എന്നാല്‍ പുതിയ സാഹചര്യത്തില്‍ അധികൃതര്‍ ഇവരെ രാജ്യത്ത് നിന്നും പുറത്താക്കാന്‍ എല്ലാ വഴികളും തേടുമെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Scroll To Top