Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ പാക്കിസ്ഥാനികളും ബംഗ്ലാദേശികളും വ്യാജവിവാഹം ചെയ്യുമ്പോള്‍ പേര്‌ദോഷം ഇന്ത്യാക്കാരന്:കര്‍ശന നടപടിയുമായി സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ പാക്കിസ്ഥാനികളും ബംഗ്ലാദേശികളും വ്യാജവിവാഹം ചെയ്യുമ്പോള്‍ പേര്‌ദോഷം ഇന്ത്യാക്കാരന്:കര്‍ശന നടപടിയുമായി സര്‍ക്കാര്‍ 

ഡബ്ലിന്‍:സ്റ്റഡി വിസയുമായി അയര്‍ലണ്ടില്‍ വന്നെത്തുന്ന പാക്കിസ്ഥാന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കള്‍ താത്കാലിക സൌകര്യത്തിനായി യൂറോപ്യന്‍ വിവാഹ നിയമം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍.നൂറു കണക്കിന് പേരാണ് ഈ രാജ്യങ്ങളില്‍ നിന്നും വന്ന് അയര്‍ലണ്ടിലെത്തി യൂറോപ്യന്‍ സ്ത്രീകളെ താത്കാലിക വിവാഹം കഴിച്ചു താമസിക്കുന്നതെന്ന് നീതിന്യായ വകുപ്പിന്റെ വെളിപ്പെടുത്തല്‍.

ഇതേ തുടര്‍ന്ന് ഇന്നലെ മുതല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ രജിസ്ട്രാര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

യാതൊരു പരസ്പര ബന്ധവും ഇല്ലാത്തവര്‍ തമ്മില്‍ പോലും ഇത്തരം വിവാഹങ്ങള്‍ പതിവായതോടെയാണ് സര്‍ക്കാര്‍ നടപടിയുമായി മുമ്പോട്ടു വന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് രജിസ്ട്രാര്‍ ദമ്പതികളെ സംബന്ധിച്ച അന്വേഷണം നടത്തും.ഇരുവര്‍ക്കും ഏതെങ്കിലും ഭാഷ പൊതുവായി അറിയാമോ,ഇവര്‍ തമ്മിലുള്ള മുന്‍പരിചയം,മുമ്പ് ഒന്നിച്ചു താമസിച്ചിട്ടുണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം വിവാഹാനുമതി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.

പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമായി മാത്രം മുന്നൂറോളം അപേക്ഷകരാണ് കഴിഞ്ഞ ആറു മാസങ്ങളിലായി വിവാഹം കഴിച്ചത്.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വരന്മാരുടെ എണ്ണം വിരലില്‍ എണ്ണാവുന്നത്ര മാത്രമായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.ഓരോ ദിവസവും ഈ രാജ്യങ്ങളില്‍ നിന്നും വിവാഹത്തിനെത്തുന്നവരുടെ എണ്ണം കണ്ടു പകച്ച് പോയ അധികൃതര്‍ മന്ത്രിമാരായ ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡിനെയും ജോണ്‍ ബര്‍ട്ടനെയും സമീപിച്ച് അടിയന്തരമായി നിയമഭേദഗതിയുണ്ടാക്കുകയായിരുന്നു.

വ്യാജ വിവാഹം കഴിക്കുന്നവരില്‍ ഏറെയും പാക്ക്,ബംഗ്ലാ പൌരന്‍മാരാണെങ്കിലും ഇവര്‍ അയര്‍ലണ്ടിലെ പൊതു സമൂഹത്തിന് മുമ്പില്‍ ഇന്ത്യാക്കാര്‍ എന്ന് പറയുകയും,പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.തങ്ങളുടെ വ്യക്ത്വിത്വത്തെ കുറിച്ച് കൂടുതല്‍ വിശ്വാസ്യത തോന്നിക്കാനുള്ള ഇക്കൂട്ടരുടെ ഒരടവാണ് ഇതെന്ന് പറയപ്പെടുന്നു.ഇന്ത്യന്‍ റസ്റ്റോറന്റ്‌റ് എന്ന് പേരിട്ട് ഈ രാജ്യക്കാര്‍ റസ്റ്റോറന്റ്‌റ് ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമായ രീതി വിവാഹ മാര്‍ക്കറ്റിലും അവലംബിക്കുന്നു എന്ന് ചുരുക്കം.

വിവാഹത്തിനായി മാത്രം പോര്‍ച്ച്ഗലില്‍ നിന്നും ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും താത്കാലികമായി എത്തിചേരുന്നവരെയാണ് 5000 മുതല്‍ 20000 യൂറോ വരെ പ്രതിഫലം കൊടുത്ത് ഷാം മാരേജ് ചെയ്യുന്നത്.അയര്‍ലണ്ടില്‍ സ്ഥിരമായി ജീവീക്കുന്നതിനുള്ള ഒരു ലൈസന്‍സായി യൂറോപ്യന്‍ വിവാഹനിയമത്തെ ദുരുപയോഗം ചെയ്യുന്നത് അനിയന്ത്രിതമായീ വര്‍ദ്ധിച്ചതിനാലാണ് പുതിയ ഭേദഗതി വിവാഹ രജിസ്‌ട്രേഷനില്‍ വരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Scroll To Top