Thursday February 23, 2017
Latest Updates

ശാലോം സംഗമം ഒക്ടോബറില്‍ കോര്‍ക്കിലും ഡബ്ലിനിലും

ശാലോം സംഗമം ഒക്ടോബറില്‍ കോര്‍ക്കിലും ഡബ്ലിനിലും

ഡബ്ലിന്‍ :ശാലോം ഒരുക്കുന്ന ‘ശാലോം സംഗമം’ ഒക്ടോബര്‍ 27ന് കോര്‍ക്കില്‍ ക്ലോഹീനിലെ ചര്‍ച് ഓഫ് ദി മോസ്റ്റ് പ്രഷ്യസ് ബ്ലഡ് ദേവാലയത്തിലും ഒക്ടോബര്‍ 29ന് ഡബ്ലിനില്‍ താലയിലെ സെന്റ് മാര്‍ട്ടീന്‍ ഡി പോറസ് പാരിഷ് ഹാളിലും വച്ചു നടത്തപെടുന്നു. കോര്‍ക്കിലും ഡബ്ലിനിലും ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെയായിരിക്കും. ശാലോം മീഡിയ യൂറോപ്പ് സ്പിരിച്വല്‍ ഡയരക്ടര്‍ ഫാ. റോയി പാലാട്ടി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ശാലോം ശുശ്രൂഷകളെ സ്‌നേഹിക്കുന്നവര്‍ക്കും ശാലോമിനോടു ചേര്‍ന്ന് പ്രവര്ത്തിക്കുകയോ ഇതിനെ സഹായിക്കുകയോ ചെയ്യുന്ന ഏവര്‍ക്കും അതോടൊപ്പം തന്നെ ഈ മാധ്യമ ശുശ്രൂഷയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാനും ശുശ്രുഷയോടൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരെയും ശാലോം സംഗമത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Cork: 0876139026(Cini)/ 0876455253(Cyriac)

Dublin : 0876271228(Jomon)/ 0894639012(Regi)


വാര്‍ത്ത :സിനി എം ജോണ്‍ 

Scroll To Top