Saturday December 10, 2016
Latest Updates

വീട്ടുകാര്‍ ചൂഷണം ചെയ്‌തെന്ന് ഷക്കീല,ഇനി ജീവിതം മൂന്നാം ലിംഗക്കാര്‍ക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍ !

വീട്ടുകാര്‍ ചൂഷണം ചെയ്‌തെന്ന് ഷക്കീല,ഇനി ജീവിതം മൂന്നാം ലിംഗക്കാര്‍ക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍ !

ചെന്നൈ :ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകറാണി ഷക്കീല തന്റെ പുതു ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുന്നു. ‘എല്ലാവര്‍ക്കും വേണ്ടത് തന്റെ ശരീരമായിരുന്നുവെന്നും ഇനി അവരെ താന്‍ സ്‌നേഹിക്കില്ലെന്നും ഷക്കീല. കുടുംബത്തിന് വേണ്ടിയാണ് താന്‍ സിനിമയിലെത്തിയത്. സിനിമക്കും ജീവിതതിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ശരീരം മാത്രമായി ചുരുങ്ങി പോയി’. മാദകറാണി മാധ്യമങ്ങളോട് പറഞ്ഞു..
ഇപ്പോഴത്തെ ജീവിതാവസ്ഥയില്‍ നിന്നും മോചനം നേടാനായി, പണത്തിന് വേണ്ടി താന്‍ സ്‌നേഹിച്ച കുടുംബത്തെ കൈവിട്ട് മൂന്നാം ലിംഗക്കാരുടെ സേവനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഷക്കീല. ഏറ്റവും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ളവരാണ് മൂന്നാം ലിംഗക്കാരെന്നും ഇനിയുള്ള തന്റെ ജീവിതം മൂന്നാം ലിംഗക്കാരുടെ സേവനത്തിനായി മാറ്റി വെക്കുകയാണെന്നുമാണ് ഷക്കീല പറഞ്ഞു. ജൂലൈ 26ന് മധുരയില്‍ സംഘടിപ്പിക്കുന്ന ഹിജഡകള്‍ കൂടിയുള്‍പ്പെട്ട മൂന്നാം ലിംഗക്കാരുടെ സാംസ്‌കാരിക ആഘോഷത്തിന് പിന്തുണയുമായി എത്തിയതായിരുന്നു ഷക്കീല.

മുന്‍ വിധിയോടെയാണ് നമ്മള്‍ മൂന്നാം ലിംഗക്കാരെ കാണുന്നത്. ആരും അവരെ മനസിലാക്കാറില്ലെന്നും ലൈംഗിക തൊഴിലാളികളെന്ന് നമ്മള്‍ മുദ്ര കുത്തുകയാണെന്നും നടി വ്യക്തമാക്കി. ‘എന്റെ വീട്ടുകാര്‍ പണത്തിനായി മാത്രമാണെന്നെ സ്‌നേഹിച്ചത്. എന്റെ കുട്ടിക്കാലത്തുപോലും അമ്മ എന്നെ സംരക്ഷിച്ചിട്ടില്ല. എന്റെ പണവുമായാണ് സഹോദരി നൂര്‍ജഹാന്‍ രക്ഷപ്പെട്ടത് ഷക്കീല പറഞ്ഞു. വീട്ടുകാര്‍ കൈവിട്ട ഷക്കീല മൂന്നാം ലിംഗക്കാരെ ദന്തെടുത്തിരിക്കുകയാണ്.
മൂന്നാം ലിംഗക്കാരിയായ തങ്കത്തിനെ ഞാനെന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിച്ചുവെന്നും പിന്നീട് അവളെ ഞാന്‍ മകളായി ദത്തെടുത്തു. വീട്ടുജോലിക്കും പാചകത്തിനും ഞാന്‍ മൂന്നാം ലിംഗക്കാരെയാണ് വീട്ടില്‍ നിയമിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു. ‘വിഷാദത്തില്‍ നിന്നും ഞാന്‍ കരകയറിയത് ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെയാണെന്നും. എന്റെ ദത്ത് മാതാവ് കീര്‍ബയും മൂന്നാം ലിംഗക്കാരിയാണ്. ലോകത്തിലെ ഏറ്റവും സ്‌നേഹമയി അവരാണ്. എന്നെ അവര്‍ അത്രയും സ്‌നേഹിക്കുന്നു’. എന്റെ സ്വന്തം അമ്മയില്‍ നിന്ന് പോലും തനിക്കിത്ര സ്‌നേഹം ലഭിച്ചിട്ടില്ല ഷക്കീല കൂട്ടിച്ചേര്‍ത്തു.


Scroll To Top