Saturday December 03, 2016
Latest Updates

ഷക്കീല വീണ്ടും വാര്‍ത്തയായി മാധ്യമങ്ങളില്‍ ..

ഷക്കീല വീണ്ടും വാര്‍ത്തയായി മാധ്യമങ്ങളില്‍ ..

കൊച്ചി :ഒരു മലയാളി എന്‍ജിനീയറുമായി നടി ഷക്കീലയുടെ വിവാഹം കഴിഞ്ഞതായി നെറ്റില്‍ വാര്‍ത്ത പ്രചരിക്കുന്നു.

38 വയസ്സുള്ള ഷക്കീല 28കാരനെ വിവാഹം കഴിച്ചുവെന്നാണ് വാര്‍ത്ത. ഇരുവരും ഒരുമിച്ചുള്ള ചിത്രവും മാധ്യമങ്ങള്‍ നല്കിയിട്ടുണ്ട്. തെലുങ്ക്, തമിഴ് മാധ്യമങ്ങളാണ് വിവാഹവാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്.

വിവാഹ വാര്‍ത്ത കള്ളമാണെന്നു ഷക്കീല പറയുന്നു. കാമുകനോ ഭര്‍ത്താവേ അല്ല ചിത്രത്തിലുള്ളത്. തനിക്ക് സഹോദര തുല്യനായ യുവാവാണത്. തെലുങ്കില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനാണ് ഈ യുവാവെന്നും ഷക്കീല പറയുന്നു.

തല്‍ക്കാലം അവിവാഹിതയായി തുടരാനാണ് താത്പര്യമെന്നും ഷക്കീല പറയുന്നു. വ്യാജവാര്‍ത്ത പ്രചരിക്കുന്നതില്‍ ഷക്കീല ദുഃഖിതയാണ്.

രതിചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ ഷക്കീല ഇപ്പോള്‍ തെലുങ്കില്‍ സംവിധായികയായി സജീവമാകാനുള്ള ശ്രമത്തിലാണ്. രതിതരംഗം അവസാനിച്ചപ്പോള്‍ നിരവധി മുഖ്യധാരാ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

Scroll To Top