Friday December 09, 2016
Latest Updates

ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു

ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു

മുംബൈ: ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. വധു സിനിമാ മേഖലയില്‍ നിന്നായിരിക്കുമെന്ന് കരുതുന്നെങ്കില്‍ തെറ്റി. ഡല്‍ഹി സ്വദേശിനിയായ മിറ രാജ്പുതാണ് ഷാഹിദിന്റെ ജീവിത സഖിയാകുന്നത്.

ലേഡി ശ്രീറാമിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് മിറ. മകരസംക്രാന്തി ദിനമായിരുന്ന ജനുവരി 14ന് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.

ഡിസംബറിലായിരിക്കും വിവാഹം. ഇരുവരും വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് മറച്ച് വച്ചിരിക്കുകയായിരുന്നു. രാധ സോമി സത്സംഗ് എന്ന സംഘടനയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഷാഹിദിന്റെ പിതാവ് മിറയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള ഒരാളെ ആയിരിക്കില്ല താന്‍ വിവാഹം കഴിക്കുന്നതെന്ന് ഷാഹിദ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നാളെ ദേശിയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഷാഹിദിന്റെ വിവാഹ വാര്‍ത്തയും പുറത്തു വരുന്നത്. മികച്ച നടനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഷാഹിദ് കപൂറിന്റെ പേരുമുണ്ട്. ഹൈദര്‍ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയത്തിനാണ് ഷാഹിദിനെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

 

Scroll To Top