Sunday December 11, 2016
Latest Updates

ഷാരുഖ് ഖാനെ ഇത്തവണയും വാങ്കഡെ സ്റ്റേഡിയത്തില്‍ കയറ്റില്ല

ഷാരുഖ് ഖാനെ ഇത്തവണയും വാങ്കഡെ സ്റ്റേഡിയത്തില്‍ കയറ്റില്ല

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് ഇത്തണയും മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശനമില്ല. 2012ല്‍ മുംബൈ-കൊല്‍ക്കത്ത മത്സരത്തിനിടെ അനുവാദമില്ലാതെ സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയും സുരക്ഷാ ഉദ്യാഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഷാരൂഖ് വിലക്ക് നേരിടുകയാണ്. അഞ്ച് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ഷാരൂഖിന് രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും.

14ന് നടക്കുന്ന മുംബൈ-കൊല്‍ക്കത്ത മത്സരം കാണാന്‍ ഷാരൂഖിനെ അനുവദിക്കില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മദ്യപിച്ച് മോശമായി പെരുമാറിയ ഷാരൂഖിന്റെ വിലക്ക് പിന്‍വലിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ വാങ്കഡെയുടെ അയല്‍പക്കത്തുള്ള ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ നടക്കുന്ന കൊല്‍ക്കത്തയുടെ അവസാന ലീഗ് മത്സരം ഷാരൂഖിന് കാണാം.

കഴിഞ്ഞ ഐപിഎല്‍ സീസണിലും വാങ്കഡെയില്‍ കൊല്‍ക്കത്തയുടെ മത്സരം നടന്നപ്പോള്‍ ഷാരുഖിന് അത് കാണാന്‍ സാധിച്ചിരുന്നില്ല.

 

Scroll To Top