Wednesday August 23, 2017
Latest Updates

അയര്‍ലണ്ടിലെ യുവജനങ്ങളും സ്മാര്‍ട്ടായി …

അയര്‍ലണ്ടിലെ യുവജനങ്ങളും സ്മാര്‍ട്ടായി …

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കൗമാരക്കാരുടെ ഗര്‍ഭധാരണത്തില്‍ വന്‍കുറവ്.കഴിഞ്ഞ 15 വര്‍ഷത്തിനിടെ അത് 64 ശതമനമായി കുറഞ്ഞെന്നാണ് സിഎസ്ഒ പുറത്തുവിട്ട പുതിയ കണക്കുകള്‍.കൗമാരക്കാരുടെ ഗര്‍ഭധാരണത്തിന്റെ എണ്ണം 3,087ല്‍(2001) നിന്നും 1098(2016) ആയി കുറഞ്ഞതായി എച്.എസ്.ഇ അറിയിച്ചു.15നും 19നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളുടെ പ്രസവത്തിലും കുറവുവന്നു.2001ല്‍ ഇത് 1000ന് 20 എന്നതായിരുന്നു. 2016ല്‍ ഇത് 1000ന് എട്ട് (7.8) എന്ന നിലയിലെത്തി.

സ്‌കൂളില്‍ നടപ്പാക്കിയ ലൈംഗിക വിദ്യാഭ്യാസ പദ്ധതി വളരെ ഗുണം ചെയ്തതായി എച്.എസ്.ഇയുടെ സെക്ഷ്വല്‍ ഹെല്‍ത്ത് ആന്റ് ക്രൈസിസ് പ്രഗ്‌നന്‍സി പ്രോഗ്രാമിലെ ഒര്‍ല മക് ഗോവന്‍ പറഞ്ഞു.ആരോഗ്യകരമായി ലൈഗികതയെക്കുറിച്ചും നേരത്തേയുള്ള ഗര്‍ഭധാരണം സബന്ധിച്ചും ആവശ്യമായ വിവരങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ കഴിഞ്ഞു.

കൗമാരക്കാരുടെ ഗര്‍ഭധാരണത്തില്‍ നല്ല കുറവുണ്ടായി.സെക്സില്‍ മുന്‍കരുതല്‍ നടപടികള്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രോഗ്രാമില്‍ പങ്കടുത്തവരെല്ലാം തയ്യാറാകുന്നുണ്ട്.അതേസമയം, പ്രസവനിരക്കില്‍ കുറവുണ്ടായപ്പോള്‍ ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങളുടെ കാര്യത്തില്‍ യുവാക്കളില്‍ വര്‍ധനയുണ്ടായി.ഹെല്‍ത് പ്രൊട്ടക്ഷന്‍ സര്‍വെലന്‍സ് സെന്റര്‍(എച്പിഎസ്സി)യുടെ റെക്കോഡ് പ്രകാരം 15-19 പ്രായക്കാരില്‍ കണ്ടെത്തിയത് 990 കേസുകളാണ്. ഗൊണേറിയ(209)വരട്ടു ചൊറി(173) എന്നിവയാണ് കണ്ടെത്തിയത്. 2015 നെ അപേക്ഷിച്ച് 8ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്.

മൂന്നിലൊന്നു ഭാഗം യുവജനങ്ങള്‍ക്കും (17-18) ലൈംഗികാനുഭവം ഉള്ളതായി ദി ഗ്രോയിംഗ് അപ് ഓഫ് അയര്‍ലണ്ട് നടത്തിയ സര്‍വെയില്‍ തെളിഞ്ഞിരുന്നു. മൂന്നിലൊന്നു കൗമാരക്കാരും സെക്സ് ചെയ്യുന്നതായി ഹെല്‍ത്ത് ബിഹേവിയര്‍ ഇന്‍ സ്‌കൂള്‍ ഏജ്ഡ് ചില്‍ഡ്രണ്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു.ഇവരില്‍ 79 ശതമാനം പേരും സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു.ഇത് സൂചിപ്പിക്കുന്നത് കൗമാരക്കാരും യുവജനങ്ങളും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങളില്‍ അറിവുള്ളവരാണെന്നാണെന്ന് എച്.എസ്.ഇ പറയുന്നു.

മുന്‍ കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുവെന്നു പറയുമ്പോഴും ക്വാണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നു മക് ഗോവന്‍ പറഞ്ഞു.56 ശതമാനം പേരെ ഇത് ഉപയോഗിക്കാറുള്ളുവെന്നാണ് കണക്ക്.അതേ സമയം പത്തിലൊന്നു പേര്‍ സെക്സില്‍ ക്വാണ്ടം ഉപയോഗിച്ചിട്ടേയില്ലെന്നാണ് പറയുന്നത്. ഇത് വിഷമമുണ്ടാക്കുന്നതാണ്-മക് ഗോവന്‍ പറഞ്ഞു.

Scroll To Top