Monday September 25, 2017
Latest Updates

അയര്‍ലണ്ടില്‍ സൂപ്പര്‍ ഗൊണോറിയ,ലൈംഗിക രോഗം പടരുന്നു

അയര്‍ലണ്ടില്‍ സൂപ്പര്‍ ഗൊണോറിയ,ലൈംഗിക രോഗം പടരുന്നു

ഡബ്ലിന്‍:ലൈംഗിക രോഗമായ സൂപ്പര്‍ ഗൊണോറിയ അയര്‍ലണ്ടിലാകെ പടര്‍ന്നു പിടിക്കുന്നതായി അധികൃതര്‍. പലരിലും ഇത് ചികിത്സിച്ചു മാറ്റാന്‍ കഴിയാത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി. വന്ധ്യത പോലുള്ള അവസ്ഥയ്ക്കും ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ ചികിത്സ ഫലിക്കാത്തത് താല്‍ക്കാലികമായുള്ള പ്രതിസന്ധിയാണെന്നാണ് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ അഭിപ്രായം.

ചികിത്സ ഫലിക്കാത്തതിനെ ഗൗരവകരമായാണ് തങ്ങള്‍ കാണുന്നതെന്ന് എച്ച്.എസ്.ഇ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഗൊണോറിയയ്ക്ക് ചികിത്സ ലഭ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൊണോറിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എച്ച്.എസ്.ഇയുടെ തിങ്ക് കോണ്‍ട്രാസേപ്ഷന്‍.ഐഇ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Scroll To Top