Friday April 20, 2018
Latest Updates

അയര്‍ലണ്ടിലെ ലൈംഗിക കുറ്റവാളികളെ നന്നാക്കാന്‍ സര്‍ക്കാര്‍ പദ്ധതി

അയര്‍ലണ്ടിലെ ലൈംഗിക കുറ്റവാളികളെ നന്നാക്കാന്‍ സര്‍ക്കാര്‍ പദ്ധതി

ഡബ്ലിന്‍:ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ നല്ല വഴിക്കു നയിക്കാനായി ജനങ്ങള്‍ക്കിടയിലേയ്ക്ക് അയയ്ക്കുന്ന സര്‍ക്കാരിന്റെ പ്രൊബേഷന്‍ സര്‍വീസ് പദ്ധതിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം.

ഇത്തരക്കാരെ ഇവര്‍ ആരാണെന്ന് വെളിപ്പെടുത്താതെ വിവിധ കമ്മ്യൂണിറ്റികളില്‍ താമസി്പിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഇവരെ സദാസമയം നിരീക്ഷിക്കാനായി അഞ്ചോ ആറോ പേരടങ്ങുന്ന വളണ്ടിയര്‍ സംഘത്തെയും നിയോഗിക്കും.

വളണ്ടിയര്‍മാര്‍ ഇവര്‍ക്ക് വീട്, ജോലി എന്നിവ കണ്ടെത്താന്‍ സഹായിക്കും. അതേസമയം ഇവര്‍ കുറ്റവാളികളാണെന്ന കാര്യം സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുകയുമില്ല. സമൂഹത്തില്‍ ജീവിക്കാന്‍ തുടങ്ങുന്നതോടെ ഇവര്‍ മാന്യന്മാരാകുമെന്നാണ് അധികൃതര്‍ കരുതുന്നതത്രേ!.

Scroll To Top