Thursday January 19, 2017
Latest Updates

ജര്‍മ്മനിയില്‍ വീണ്ടും ലൈംഗീകാതിക്രമണം: രണ്ട് പാക്കിസ്ഥാനികള്‍ പിടിയില്‍

ജര്‍മ്മനിയില്‍ വീണ്ടും ലൈംഗീകാതിക്രമണം: രണ്ട് പാക്കിസ്ഥാനികള്‍ പിടിയില്‍

ഡ്രംസ്റ്റെഡ്: ജര്‍മ്മനിയില്‍ സ്ത്രീകള്‍ക്ക് നേരെ വീണ്ടും കൂട്ടലൈംഗീകാതിക്രമം. ഡ്രംസ്റ്റെട് സിറ്റിയില്‍ നടത്തപ്പെട്ട സംഗീതപരിപാടിക്കിടയിലാണ് സ്ത്രീകള്‍ക്ക് നേരെ അക്രമമുണ്ടായത്.പതിനെട്ടോളം സ്ത്രീകളാണ് ലൈംഗീകാതിക്രമത്തിന്‍ ഇരകളായെന്ന പരാതിയുമായി ഇതുവരെ പോലീസിനെ സമീപിച്ചിരിക്കുന്നത്.
കുറ്റക്കാരായ പാക്കിസ്ഥാന്‍ പൗരന്മാരായ 28 നും 31 ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരോടൊപ്പമുള്ള മറ്റ് രണ്ട് മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പുതുവര്‍ഷരാവില്‍ സ്ത്രീകള്‍ക്കെതിരായി കോളോണില്‍ നടന്ന അതിക്രമത്തിന് സമാനമായ ലൈംഗീകാതിക്രമമാണ് സംഗീതപരിപാടിക്കിടയിലും നടന്നത്. കോളോണില്‍ ആയിരത്തിലധികം സ്ത്രീകളാണ് അക്രമത്തിനിരയായത്

Scroll To Top