Friday December 09, 2016
Latest Updates

നാല് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച ഡബ്ലിന്‍കാരന് 12 വര്‍ഷം ജയില്‍ശിക്ഷ

നാല് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച ഡബ്ലിന്‍കാരന് 12 വര്‍ഷം ജയില്‍ശിക്ഷ

ഡബ്ലിന്‍:നാല് സഹോദരിമാരെ അവരുടെ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ച ഡബ്ലിന്‍കാരന് കോടതി 12 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2002നും 2004നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 49 കാരനാണ് ശിക്ഷിക്കപ്പെട്ടയാള്‍.

മുമ്പ് പീഡനത്തിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ പെണ്‍കുട്ടികളുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു. ഒരേ വീട്ടില്‍ കഴിയവേയാണ് ഇയാള്‍ പെണ്‍കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചത്. ഇതില്‍ ഏറ്റവും മുതിര്‍ന്ന പെണ്‍കുട്ടിക്ക് 12-13 വയസ്സ് മാത്രമായിരുന്നു പ്രായം. ഏറ്റവും ഇളയ കുട്ടിക്ക് 7 വയസ്സ് മാത്രവും.

2005ല്‍ ഏറ്റവും മുതിര്‍ന്ന പെണ്‍കുട്ടി തന്റെ ടീച്ചറോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ്  സംഭവം പുറം ലോകമറിയുന്നത്.

Scroll To Top