Saturday December 03, 2016
Latest Updates

 ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ലണ്ടനില്‍ അറസ്റ്റിലായി

 ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ലണ്ടനില്‍ അറസ്റ്റിലായി

ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിടിയിലായി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ സുരൂരിനെയാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഹസന്‍ സുരൂര്‍ കുടുങ്ങിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാത്തുനില്‍ക്കുന്ന സുരൂറിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്തവരെ ഡേറ്റിംഗിനു വിധേയമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നില്‍.

Scroll To Top