Saturday July 22, 2017
Latest Updates

അയര്‍ലണ്ടിലെ മുന്‍ മന്ത്രി കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപണം

അയര്‍ലണ്ടിലെ മുന്‍ മന്ത്രി കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപണം

ഡബ്ലിന്‍:മന്ത്രിസഭയില്‍ അംഗമായിരിക്കെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണം ഐറിഷ് രാഷ്ട്രീയ രംഗത്ത് പുതിയ കോളിളക്കം ഉണ്ടാക്കുന്നു.

1990 കാലഘട്ടത്തില്‍ മന്ത്രിയായിരുന്ന ഒരു പ്രമുഖനാണ് ഇപ്പോള്‍ വിവാദച്ചുഴിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.ഇയാള്‍ നിരവധി കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

2005 ലാണ് ഇയാളുടെ പീഡനത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ആദ്യമായി ഗാര്‍ഡയില്‍ പരാതി നല്കിയത്.പക്ഷെ മന്ത്രിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഗാര്‍ഡ സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കുകയയിരുന്നുവത്രേ.

ആണ്‍കുട്ടികളെ അടക്കം നിരവധി പേരെയാണ് ഇയാള്‍ പീഡിപ്പിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.കഴിഞ്ഞ മാസം ഒരു യുവതി വീണ്ടും പരാതി നല്കിയതോടെയാണ് ഗാര്‍ഡ സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയത്.തുടര്‍ന്ന് നിരവധി പേരില്‍ നിന്നും ഗാര്‍ഡ മൊഴിയെടുത്തു.മുന്‍ മന്ത്രിയെ ഉടനെ ചോദ്യം ചെയ്യുമെന്നു ഗാര്‍ഡ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Scroll To Top