Saturday April 21, 2018
Latest Updates

ഒരു ഐറീഷ് പീഡന കഥ-‘ ഈ ഇന്ത്യന്‍ യുവതി പറയും ജീവിതവും സ്വപ്‌നവും തകിടം മറിഞ്ഞ ആ ദുരനുഭവം

ഒരു ഐറീഷ് പീഡന കഥ-‘ ഈ ഇന്ത്യന്‍ യുവതി പറയും ജീവിതവും സ്വപ്‌നവും തകിടം മറിഞ്ഞ ആ ദുരനുഭവം

ഡബ്ലിന്‍:മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ ഇന്ത്യന്‍ യുവതിക്ക് അയര്‍ലണ്ടില്‍ ‘പീഢാ’നുഭവം. പ്രായപൂര്‍ത്തിയാകും മുമ്പേ  സ്വന്തം നാട്ടിൽ മറ്റൊരാളുടെ ഭാര്യയാകേണ്ടി വരുമെന്ന ദുര്‍വിധി ഒഴിവാക്കാനായി സ്വന്തം കാലില്‍ നില്‍ക്കാനുറച്ച് അയര്‍ലണ്ടണ്ടിലെത്തിയ ഇന്ത്യന്‍ യുവതിയ്ക്കാണ് ഡബ്ലിനില്‍ റൂംമേറ്റില്‍ നിന്നും ഹൃദയഭേദകമായ ദുരനുഭവം ഉണ്ടായത്.

അയര്‍ലണ്ടണ്ടിലെത്തുന്ന വിദേശികള്‍ നേരിടുന്ന താമസസൗകര്യങ്ങളുടെ   ഗുരുതരമായ  അപര്യാപ്തതകളും അതു സൃഷ്ടിക്കുന്ന ഭീകരാവസ്ഥയുമാണ് ഈ റിയല്‍ സ്റ്റോറിയിലൂടെ അയര്‍ലണ്ടിലെ ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടത്.

നല്ല ജീവിതം പ്രതീക്ഷിച്ച് അയര്‍ലണ്ട് പോലുള്ള രാജ്യത്തേക്ക് പറക്കുന്ന വിദ്യാര്‍ഥിനികളടക്കമുള്ളവര്‍ നേരിടുന്ന പീഡനപര്‍വത്തിന്റെ ഒരു ഏട് മാത്രമാണ് ഈ യുവതിയുടെ അനുഭവം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ആരുമറിയാതെയും പോകുന്നു.

ഈ അനുഭവം തന്റെ ജീവിതവും പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞതായി യുവതി വെളിപ്പെടുത്തുന്നു.’ഇതൊക്കെ ഇവിടെ സര്‍വ സാധാരണമാണ്. ഇവിടെ താമസസൗകര്യവും മറ്റും ലഭിക്കണമെങ്കില്‍ ഇങ്ങനെയൊക്കെ വേണം. നീ ഗര്‍ഭിണിയായാല്‍ ഐറിഷ് സര്‍ക്കാര്‍ നിനക്ക് വിസയും കൂടുതല്‍ പണവും കിട്ടും.ഇങ്ങനെയൊക്കെയാണ് ഇവിടെ കാര്യങ്ങള്‍’ തന്നെ പീഡിപ്പിച്ച ആളുടെ ഈ വാക്കുകള്‍ ഈ 30 വയസ്സുകാരിയെ ഇപ്പോഴും വേട്ടയാടുകയാണ്.

യൂറോപ്പില്‍ വിദേശികള്‍ക്ക് പാസ്‌പോര്‍്ട്ട് ് കിട്ടണമെങ്കില്‍ അഞ്ചോ ആറോ വേണം.ഇതൊഴിവാക്കാനുള്ള സൂത്രപ്പണികളും റൂം മേറ്റ് ഇന്ത്യന്‍ യുവതിയ്ക്ക് പറഞ്ഞു കൊടുത്തത്രേ.ഒന്നിച്ചു താമസിക്കാനും,ഗര്‍ഭം ധരിച്ചു പ്രസവിക്കാനും അങ്ങനെ സര്‍ക്കാര്‍ ചിലവില്‍ തുടര്‍ന്ന് ജീവിക്കാനും ഉപേദേശിക്കുന്നവര്‍ ധാരാളമാണത്രെ ഈ രാജ്യത്ത്.കഠിനമായ ചൂഷണത്തിന് പലരും വിധേയരാവുന്നുമുണ്ടെന്നും യുവതി തുറന്നടിക്കുന്നു.

ഭവനസൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ അയര്‍ലണ്ടില്‍ നടക്കുന്ന ചൂഷണം ചെറുതല്ല.വീട് കിട്ടാനില്ലാത്തത് ഇതിനൊക്കെ കാരണമാകുന്നു.നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ പോലും ഇവിടെ താമസസ്ഥലത്തുനിന്നും യുവതികളെപ്പോലും ആട്ടിയിറക്കുന്നു.ഒരു വര്‍ഷത്തിനുള്ളിൽ  മൂന്നോ നാലോ വീടുകളില്‍ താമസം തേടേണ്ട ദുരവസ്ഥ ഈ യുവതിക്കുമുണ്ടണ്ടായി. തൊട്ടുമുമ്പ് വിയര്‍പ്പിന്റെ ഗന്ധത്തിന്റെ പേരിലാണ് ഒരു ഹൗസ് ഓണര്‍ യുവതിയെ പുറത്താക്കിയത്.ഇന്ത്യക്കാര്‍ക്കെന്താ ഇങ്ങനൊരു മണം എന്നു ചോദിച്ചായിരുന്നു ആ പടിയിറക്കല്‍!

‘ജീവിത സ്വപ്‌നങ്ങളുടെ കൂമ്പാരവുമായി ഡബ്ലിനില്‍ എത്തിയതാണ് ഞാന്‍. എന്നാല്‍ ഇവിടം എനിക്ക് ദുരനുഭവങ്ങള്‍ മാത്രമാണ് നല്‍കിയത്.അതെന്റെ പഠനവും ജീവിതവുമെല്ലാം തകിടം മറിച്ചുകളഞ്ഞു.ഇന്ത്യയിലും എനിക്ക് ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു.വീട്ടുകാര്‍ തീരുമാനിക്കുന്നയാളെ വിവാഹം കഴിക്കണമെന്ന ഇടുങ്ങിയ കാഴ്ചപ്പാടായിരുന്നു എന്റെ വീട്ടുകാര്‍ക്ക്.വരന്റെ ഗുണ നിലവാരത്തെക്കുറിച്ചൊന്നും അവര്‍ ചിന്തിച്ചതേയില്ല.ആ കാരണമാണ് പെട്ടന്ന് തന്നെ എന്നെ ഇവിടെയെത്തിച്ചത്.

ആദ്യം താമസിച്ച ഭവനങ്ങളിലും മോശമായ അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് സിറ്റിയിലെ സെന്റര്‍ അപാര്‍ട്‌മെന്റിലേക്ക് താമസം മാറ്റിയത്.അവിടെയാണ് തനിക്ക് ഏറ്റവും മോശപ്പെട്ട ജീവിതാനുഭവം ഉണ്ടായത്.തന്റെ കൂടെ താമസിച്ചിരുന്നയാളുടെ ലൈംഗികാതിക്രമത്തെ എതിര്‍ത്തതിന്റെ പേരില്‍ മാറ്റര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിപ്പെടേണ്ട അവസ്ഥയുണ്ടായി.

വിവാഹത്തിനു മുമ്പുള്ള ലൈംഗികത പാപമാണെന്ന വിശ്വാസിക്കുന്ന തനിക്ക് റൂംമേറ്റിന്റെ ക്രൂരത കടുത്ത മാനസികാഘാതത്തിലാഴ്ത്തി.നാലോ അഞ്ചോ തവണ അയാള്‍ എന്നെ കളങ്കപ്പെടുത്തി.ഓരോ തവണയും ഹിംസ്ര മൃഗത്തപ്പോലെ അയാള്‍ എന്നെ കടിച്ചുകീറി.മനസ്സിലും ശരീരമാസകലവും മുറിപ്പാടുകള്‍ അവശേഷിക്കുകയാണ്.ശാരീരികമായും മാനസികമായും വികാരപരമായും എന്നെ വേദനിപ്പിക്കുകയായിരുന്നു അയാള്‍.ഇതാണ് അയര്‍ലണ്ടണ്ടി-ന്റെ സംസ്‌കാരം, ഇതംഗീകരിക്കാതെ ഇവിടെ തങ്ങാന്‍ കഴിയില്ലെന്ന അയാളുടെ അട്ടഹാസം ഇപ്പോഴും കാതുകളില്‍ മുഴങ്ങുകയാണ്!യുവതി പറയുന്നു.

വടക്കന്‍ ഡബ്ലിനിലെ താമസസ്ഥലത്തിരുന്ന് യുവതി മനസ്സുതുറക്കുകയാണ.്‌പേര് വെളിപ്പെടുത്തരുതേയെന്ന മുന്നറിയിപ്പോടെ.വീട്ടുകാരോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാല്‍ ഞങ്ങളെ ധിക്കരിച്ചു പോയതുകൊണ്ടണ്ടല്ലേ ഇങ്ങനെ സംഭവിച്ചത് എന്ന മറുപടിയാകും ലഭിക്കുക.അതിനാല്‍ അതിനും കഴിയുന്നില്ല. വെളിപ്പെടാതെ ഇരുന്നുകൊണ്ടാണെങ്കിലും തന്നെ കളങ്കപ്പെടുത്തിയവരെ ശിക്ഷിക്കണമെന്ന ആവശ്യം ഉറക്കെപ്പറയുകയാണ് നിരാശതയുടെ പടുകുഴിയില്‍ കഴിയുന്ന ഈ യുവതി.

Scroll To Top