Friday December 09, 2016
Latest Updates

ലൈംഗീക വ്യാപാരത്തിന് അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത് പെരുകുന്നത് രാജ്യത്തിന് നാണക്കേടെന്ന് ഇമിഗ്രേഷന്‍ കൗണ്‍സില്‍ 

ലൈംഗീക വ്യാപാരത്തിന് അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത് പെരുകുന്നത് രാജ്യത്തിന് നാണക്കേടെന്ന് ഇമിഗ്രേഷന്‍ കൗണ്‍സില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന സെക്‌സ് ട്രാഫിക്കിംഗ് ഗ്യാംഗുകള്‍ ഒരു ദിവസം സമ്പാദിക്കുന്നത് ശരാശരി 600,000 യൂറോയെന്ന് കണക്കുകള്‍.വ്യഭിചാരം ,ലൈംഗികാതിക്രമം,ബലാത്സംഗം തുടങ്ങിയവയെല്ലാം ഇരകളെ എത്തിച്ചു നല്കുകയാണ് ഇത്തരം ഗ്യംഗുകളുടെ പ്രവര്‍ത്തനങ്ങള്‍. അയഞ്ഞ നിയമങ്ങളുള്ള അയര്‍ലണ്ട് കേന്ദ്രമാക്കുന്ന ഈ കുറ്റവാളി സംഘങ്ങളുടെ ഒരു വര്‍ഷത്തെ വരുമാനം 219 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ വരും. നൈജീരിയ, കാമറൂണ്‍,അയര്‍ലണ്ട് എന്നിവിടങ്ങളിലായി വ്യാപിച്ചാണ് ഈ അനാശാസ്യ ശൃംഘലയുടെ പ്രവര്‍ത്തനം.

ഫിലിപ്പീന്‍സ്, പോളണ്ട്, ബ്രസീല്‍, പാകിസ്താന്‍, സൌത്ത് ആഫ്രിക്ക, ലിത്വാനിയ, കോംഗോ, സിംബാബ്‌വേ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മറ്റ് ചില ഏഷ്യന്‍, ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് അയര്‍ലണ്ടിലേക്ക് ലൈംഗീകാവശ്യങ്ങള്‍ക്കുള്ള മനുഷ്യക്കടത്ത് സജീവമായി നടക്കുന്നത്. ഇമിഗ്രേഷന്‍ കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് പുറത്തു വിട്ടിരിക്കുന്ന കണക്കുകള്‍ ഇത് ശരിവെക്കുന്നു. 

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധരാജ്യങ്ങളില്‍ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ട് വന്നതുമായി ബന്ധപ്പെട്ട് 11 പുതിയ കേസുകളാണ് ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം സ്ത്രീകളും വരുന്നത് നൈജീരിയയില്‍ നിന്നാണ്. ഇത്തരം 25 കേസുകളില്‍ വിചാരണ തുടരുന്നു. ഈ കുറ്റവാളി ശൃംഖലയുടെ കണ്ണികള്‍ നൈജീരിയ,കാമറൂണ്‍, ബ്രസീല്‍,കിഴക്കന്‍ യൂറോപ്പ് എന്നിവടങ്ങളിലേക്ക് നീളുന്നു.

 

ഇനിയും അയര്‍ലണ്ട് ഇത്തരം പിമ്പുകളുടേയും മനുഷ്യക്കടത്തുകാരുടേയും കൊളളക്കാരുടേയും ലക്ഷ്യസ്ഥാനമായിക്കൂടാ എന്നാണ് ഐ സി ഐ വക്താവ് പറയുന്നത്. 

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടാനായി രൂപം നല്‍കപ്പെട്ടിരിക്കുന്ന സെക്ഷ്വല്‍ ഒഫന്‍സെസ് ബില്‍ 2015 ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനായാല്‍, അത് ലൈംഗിക സേവനങ്ങള്‍ പണം നല്‍കി നേടുന്നതിനെ കുറ്റകരമാക്കും. എന്നാല്‍ കേസില്‍ ഉള്‍പ്പെടുന്ന ലൈംഗിക തൊഴിലാളിക്ക് എതിരെ കുറ്റം ചുമത്തില്ല. ലൈംഗികത വിലയ്ക്ക് വാങ്ങുന്നവര്‍ക്ക് മൂക്ക് കയറിടുന്നതിലൂടെ ഈ ക്രിമിനല്‍ ഗ്യാംഗുകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

Scroll To Top