Saturday December 03, 2016
Latest Updates

അശ്ലീല സന്ദേശം അയയ്ക്കുന്നതില്‍ മുന്‍പന്തിയില്‍ അയര്‍ലണ്ടിലെ കൗമാരക്കാര്‍ !

അശ്ലീല സന്ദേശം അയയ്ക്കുന്നതില്‍ മുന്‍പന്തിയില്‍ അയര്‍ലണ്ടിലെ കൗമാരക്കാര്‍ !

ഡബ്ലിന്‍:മറ്റുള്ളവര്‍ക്ക് മൊബൈല്‍ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ മുന്‍പന്തിയില്‍ അയര്‍ലണ്ടിലെ കൗമാരക്കാരാണെന്ന് റിപ്പോര്‍ട്ട്. ഇത്തരം സന്ദേശങ്ങളും ഫോട്ടോകളും ഓണ്‍ലൈന്‍ വഴി അയയ്ക്കുന്നത് വളര്‍ച്ചയുടെ ഘട്ടത്തില്‍ തികച്ചും സാധാരണമാണെന്നും, ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഐറിഷ് കൗമാരക്കാരാണെന്നും ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഒരു സമ്മേളനത്തിന്റെ ഭാഗമായി അരിസോണ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ: ഷെറി ബോമന്‍ ആണ് പറയുന്നത്. സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പ്രബന്ധവും അവര്‍ ഇന്ന് അവതരിപ്പിക്കും.

300 ഐറിഷ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേയിലാണ് ഡോ: ബോമന്‍ ഇക്കാര്യം കണ്ടത്തിയത്. 14 മുതല്‍ 17 വരെയുള്ള പ്രായക്കാരില്‍ 25% പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം മെസ്സേജുകള്‍ (Sexting sex texting)അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നാലാം സ്ഥാനത്താണ് അയര്‍ലണ്ടിലെ കൗമാരക്കാര്‍.

സ്‌കൂളുകളില്‍ മതിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാത്തതും, നല്ല ബന്ധങ്ങള്‍ ഉടലെടുക്കാത്തതുമാണ് ഇതിനു കാരണമായി ഡോ: ജെയിംസ് ഒ ഹിഗ്ഗിന്‍സ് നോര്‍മന്‍ പറയുന്നത്. രാജ്യത്തെ 50% സ്‌കൂളുകളിലും മികച്ച രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം നടക്കുന്നില്ല.

ഇത്തരം മെസ്സേജുകള്‍ അയയ്ക്കുന്നത് സൈബര്‍ ബുള്ളിയിങ് എന്ന രീതിയല്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാവുന്നതാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top