Wednesday December 07, 2016
Latest Updates

സെക്‌സിന് പ്രതിഫലം നല്കുന്നവര്‍ക്കെതിരെ നടപടി ഉപേക്ഷിക്കണമെന്ന് ഡബ്ലിനിലെ സെക്‌സ് വര്‍ക്കേഴ്‌സ്

സെക്‌സിന് പ്രതിഫലം നല്കുന്നവര്‍ക്കെതിരെ നടപടി ഉപേക്ഷിക്കണമെന്ന്  ഡബ്ലിനിലെ സെക്‌സ് വര്‍ക്കേഴ്‌സ്
ഡബ്ലിന്‍:സെക്‌സിനു പ്രതിഫലം കൊടുക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ ലൈംഗിക തൊഴിലാളികള്‍ ഇന്നലെ രാത്രി ലീന്‍സ്റ്റര്‍ ഹൗസിനുമുമ്പില്‍ പ്രതിഷേധിച്ചു. കില്‍ഡയര്‍സ്ട്രീറ്റില്‍ ലീന്‍സ്റ്റര്‍ ഹൗസ് ഗേറ്റിനു മുന്നില്‍ ലൈംഗിക തൊഴിലാളികളും അനുകൂലികളും അടങ്ങുന്ന ഇരുപതോളംപേരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ലൈംഗിക തൊഴിലാളികള്‍ക്കു നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഴുകുതിരികളും ചുവന്ന കുടയും പിടിച്ച് ഉറങ്ങാതെയിരുന്നാണ് പ്രതിഷേധിച്ചത്.

ഗവണ്‍മെന്റിന്റെ പുതിയ നിയമത്തിനെതിരെയുള്ള പ്രചാരണം തുടരുമെന്നും SWAI ലോബി ഗ്രൂപ്പ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ ക്രിമിനല്‍ ലോ (Sexual Offence) ബില്‍ 2015നെ ഇമിഗ്രന്‍്‌സ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട്, റുഹാന ഉള്‍പ്പെടെ സംസ്‌കാരമുള്ള സമൂഹം അനുകൂലിച്ചിരുന്നു.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ലൈംഗിക തൊഴിലാളികള്‍ കൂടുതല്‍ അക്രമങ്ങള്‍ക്കിരയാകാന്‍ സാധ്യതയുണ്ടെന്നും ഗാര്‍ഡയോട് പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാനിടയില്ലെന്നും ലൈംഗീക തൊഴിലാളിയായ അമേരിക്കന്‍ വംശജ കെയ്റ്റ് മക്ഗ്രൂ പറഞ്ഞു.

വടക്കന്‍ അയര്‍ലണ്ടില്‍ ഈ നിയമം നടപ്പിലാക്കിയതിലൂടെ സമൂഹത്തില്‍ ഇതിന്റെ പ്രതിഫലനം കണ്ടു തുടങ്ങിയതായും ഇനിയും കൂടുതല്‍ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും നിയമമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് പറഞ്ഞു.
Scroll To Top