Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ”നീല വ്യാപാരം ‘ പെരുകുന്നു 

അയര്‍ലണ്ടില്‍ ”നീല വ്യാപാരം ‘ പെരുകുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലൈംഗിക വ്യാപാരം അനിയന്ത്രിതമായി പെരുകുന്നതായി സന്നദ്ധ സംഘടനകള്‍.ഡബ്ലിനിലെ അടക്കം പ്രധാന നഗരങ്ങളില്‍ ഹോട്ടലുകളും ഹോളി ഡേ ഹോമുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വ്യാപാരങ്ങളില്‍ നല്ലൊരു പങ്കും ലൈംഗീകകച്ചവടവുമായി ബന്ധപ്പെട്ടതാണെന്ന് സംഘടനകള്‍ പറയുന്നു. 

രാജ്യത്തെ ലൈംഗീക വ്യാപാരം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം സന്നദ്ധ സംഘടനകള്‍ ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡിന് നീവേദനം നല്‍കി.ശരീരം വില്‍ക്കുന്നവരേക്കാള്‍ പണം കൊടുത്ത് ലൈംഗിക സംതൃപ്തി നേടാന്‍ എത്തുന്ന ഇടപാടുകാരെ കൂടുതല്‍ കുറ്റക്കാരായി പരിഗണിക്കണമെന്ന് സംഘടനകള്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. അത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കിയാല്‍ മാത്രമേ വേശ്യാവൃത്തിയും അതിന്റെ മറവില്‍ നടക്കുന്ന മനുഷ്യക്കടത്തും നിയന്ത്രിക്കാനാകൂ എന്നും കത്തില്‍ വിശദീകരിക്കുന്നു.നിലവില്‍ ഇടപാടുകാര്‍ക്ക് അയര്‍ലണ്ടില്‍ ശിക്ഷയില്ല.

വേശ്യാവൃത്തി നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണം പരിഗണിക്കുന്നതായി മന്ത്രി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഘടനകള്‍ കത്ത് അയച്ചത്. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശീയരുടെയും വിദേശത്ത് നിന്ന് ഉള്ളവരുടെയും സംഘങ്ങള്‍ പെണ്‍വാണിഭവും നടത്തുന്നതായി സന്നദ്ധ സംഘടനകള്‍ വെളിപ്പെടുത്തി. അടുത്തതിന്റെ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം അയര്‍ലണ്ടിലെ പ്രതിവര്‍ഷം വേശ്യാവൃത്തിയിലൂടെ 1.2 ബില്യന്‍ യൂറോയുടെ ഇടപാട് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 18 ന് യൂറോപ്പില്‍ മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആചരിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഡിസംബറിന് മുന്‍പ് സര്‍ക്കാര്‍
അവതരിപ്പിക്കാനിരിക്കുന്ന സെക്ഷ്വല്‍ ഒഫന്‍സസ് ബില്ലില്‍ വേശ്യാവൃത്തിയും അതിന്റെ മറവില്‍ നടക്കുന്ന മനുഷ്യക്കടത്തും നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അതിലൂടെ മനുഷ്യക്കടത്തുകാര്‍ക്കും പെണ്‍വാണിഭ സംഘങ്ങള്‍ക്കും ശക്തമായ സന്ദേശം നല്‍കണമെന്നും സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്

Scroll To Top