Tuesday December 06, 2016
Latest Updates

ലോകക്രമം മാറുന്നു; ഭാവിയില്‍ സന്താനോല്‍പ്പാദനം ശാരീരിക ബന്ധമില്ലാതെ !

ലോകക്രമം മാറുന്നു; ഭാവിയില്‍ സന്താനോല്‍പ്പാദനം ശാരീരിക ബന്ധമില്ലാതെ !

മൂന്ന് പതിറ്റാണ്ടിനകം ലോകക്രമം മാറിമറിയുമെന്ന് പ്രവചനം.2050 ഓടെ സന്താനോല്‍പ്പാദനം ലൈംഗിക ബന്ധത്തിലൂടെ അല്ലാതെ ആയി മാറുമെന്നു പ്രൊഫ. കാള്‍ ജെറാസി. ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് പ്രൊഫ. ജെറാസി.ഭാവിയില്‍ ലൈംഗിക ബന്ധം വിനോദോപാധി മാത്രമായി മാറുമെന്നു അദ്ദേഹം വെളിപ്പെടുത്തി.2050 ഓടെ പാശ്ചാത്യരില്‍ ഭൂരിപക്ഷം പേരും ഗര്‍ഭധാരണത്തിന് ഐവിഎഫ് പോലെയുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമെന്നാണ് പ്രൊഫ. ജെറാസിയുടെ പ്രവചനം. 

ഇതോടെ ലൈംഗിക ബന്ധം വിനോദോപാധി മാത്രമായി മാറും. ഭൂരിപക്ഷം ദമ്പതികളും അണ്ഡവും ബീജവും ഫ്രീസ് ചെയ്തു സൂക്ഷിക്കും. കുട്ടികള്‍ വേണമെന്ന് തോന്നുമ്പോള്‍ ഇവര്‍ അണ്ഡ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന അണ്ഡവും ബീജവും ഐവിഎഫ് പോലെയുള്ള ചികിത്സാ രീതികളിലൂടെ സംയോജിപ്പിച്ച് സന്താനോല്‍പ്പാദനം നടത്തും. 

ഇതോടെ ഗര്‍ഭനിരോധന ഗുളികകളുടെ പ്രസക്തി നഷ്ടപ്പെടും.കൂടാതെ ഗര്‍ഭഛിദ്രം പോലെയുള്ള സംഗതികള്‍ ഒഴിവാക്കപ്പെടുമത്രേ.അതായാത് കൃത്രിമ മാര്‍ഗങ്ങളിലൂടെ ഗര്‍ഭം ധരിക്കുമ്പോള്‍ ദമ്പതികള്‍ക്ക് അവര്‍ തീരുമാനിക്കുന്ന സമയത്ത് ഗര്‍ഭധാരണം സാധ്യമാകും.അതുകൊണ്ട് തന്നെ ദമ്പതികള്‍ ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് ഗര്‍ഭഛിദ്രം ചെയ്യേണ്ടി വരില്ലെന്ന് അദ്ദേഹം പറയുന്നു.ദമ്പതികളുടെ യൗവ്വനത്തില്‍ തന്നെ അണ്ഡവും ബീജവും ശേഖരിക്കപ്പെടുന്നതിനാല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുമെന്നും പ്രൊഫ. ജെറാസി പറഞ്ഞു. 

ഓസ്ട്രിയന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ പ്രൊഫ. കാള്‍ ജെറാസി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്നു. 1951 ല്‍ ഗര്‍ഭനിരോധന ഗുളിക കണ്ടെത്തുന്നതില്‍ ഏറ്റവും നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ് പ്രൊഫ. ജെറാസി. 

പത്തുമാസം ‘ചുവന്നു പെറ്റ’ അമ്മമാരുടെ കഥകളൊക്കെ ഈ നൂറ്റാണ്ടില്‍ തന്നെ ഇല്ലാതാകും എന്നാണിദ്ദേഹം പറയുന്നത്. . വാടകയ്‌ക്കെടുത്ത ഗര്‍ഭ പാത്രത്തിന്റെ ഉടമയ്ക്ക് പ്രതിഫലം കൊടുക്കുന്നതോടെ ഒഴിവാക്കാവുന്നതാവാം അപ്പോഴത്തെ പൊക്കിള്‍ക്കൊടി ബന്ധങ്ങള്‍.എന്തൊക്കെയായാലും പെറ്റമ്മയുടെ സ്‌നേഹത്തിനും അമ്മിഞ്ഞപ്പാലിനും ആര് പകരം വെയ്ക്കുമോ ആവോ ? 

Scroll To Top