Friday December 09, 2016
Latest Updates

രോഗിയ്‌ക്കെതിരെ ലൈംഗീക ആക്രമണം:മാറ്റര്‍ ആശുപത്രിയിലെ കെയറര്‍ക്ക് 18 മാസം ജയില്‍ ശിക്ഷ 

രോഗിയ്‌ക്കെതിരെ ലൈംഗീക ആക്രമണം:മാറ്റര്‍ ആശുപത്രിയിലെ കെയറര്‍ക്ക് 18 മാസം ജയില്‍ ശിക്ഷ 

ഡബ്ലിന്‍:മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലില്‍ രോഗിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കെയറര്‍ക്ക് ഡബ്‌ളിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി 18 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഡബ്‌ളിന്‍ സിറ്റിയിലെ ആശുപത്രിയില്‍ 2013 നവംബര്‍ ഏഴിന് നടന്ന സംഭവത്തില്‍ ഡബ്ലിന്‍ റ്റൈറല്‍സ് ടൗണിലെ ഫൊലജിമ്മി അവോദെ എന്ന 31 കാരനാണ് കുറ്റക്കാരനെന്നുതെളിഞ്ഞതിനെ തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ടത്.

പ്രതി കരുതികൂട്ടി കുറ്റം ചെയ്യാന്‍ തയാറായതാണെന്ന് കോടതി നിരീക്ഷിച്ചു.മയങ്ങാനുള്ള മരുന്ന് രോഗിയ്ക്ക് കൊടുത്തിട്ടുണ്ടെന്ന് പ്രതിയ്ക്ക് അറിയാമായിരുന്നു.രോഗിയുടെ അന്തസിനെ മാനിച്ചില്ലെന്നും വിശ്വാസം നഷ്ട്ടപ്പെടുത്തിയെന്നും ജഡ്ജ് പാട്രീഷ്യ റയാന്‍ പറഞ്ഞു.രണ്ടു വര്‍ഷം തടവാണ് വിധിച്ചതെങ്കിലും ആറു മാസം കോടതി ഇളവ് ചെയ്തു കൊടുത്തു.ഇയാളെ ലൈംഗീക കുറ്റവാളികളുടെ ഗണത്തില്‍ പെടുത്തുകയും ചെയ്തു.

ആശുപത്രി മുറിയില്‍ മയക്കത്തിലായിരുന്ന താന്‍ മാറില്‍ ആരുടെയോ കൈ പതിഞ്ഞതു പോലെ തോന്നി എഴുന്നേല്‍ക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയായ യുവതി പറയുന്നത്.ഞെട്ടി കണ്ണുതുറന്ന താന്‍ കാണുന്നത് ശരീരത്തില്‍ നിന്നും കൈ പിന്‍വലിക്കുന്ന അവോദെയെയാണ്. മുന്‍പ് ഒരു തവണ ഇങ്ങനെ അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയായതു കാരണം ഇങ്ങനെയൊരു സംഭവത്തിനു സാധ്യതയില്ലെന്ന് കരുതി താന്‍ അവഗണിച്ചുവെന്നും യുവതി പറയുന്നു.

യുവതി അര്‍ദ്ധരാത്രി തന്നെ വിളിച്ചുവരുത്തി കാര്യം വിശദീകരിച്ചതായി നഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ കാതറിന്‍ മക്കിയോണ്‍ പറഞ്ഞു.എന്നാല്‍ അവോദെയോട് ഇക്കാര്യം ചോദിച്ചപ്പോല്‍ നിഷേധിക്കുകയാണുണ്ടായത്.പിറ്റേ ദിവസം ഒരു ശാസ്ത്രക്രിയക്ക് വിധേയയാവുന്നതിനായിരുന്നു പരാതിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വേദന സംഹാരികളുടെയും മറ്റും മയക്കത്തില്‍ 10.30ഓടെ താന്‍ ഉറങ്ങിപ്പോയെന്ന് യുവതി പറയുന്നു

തുടര്‍ന്ന് തുടര്‍ച്ചയായി ആരോ തന്റെ മാറില്‍ തടവുന്നതു പോലെ തോന്നിയ താന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്ടത് പ്രതി ദേഹത്തു നിന്നും കൈ പിന്‍വലിക്കുന്നതാണെന്നും, ഞെട്ടിത്തരിച്ച നിലയിലായിരുന്നു അപ്പോള്‍ പ്രതിയുടെ മുഖഭാവമെന്നും യുവതി ഓര്‍ക്കുന്നു.

പ്രതി രണ്ടുതവണ റൂമിലെത്തി തിടുക്കത്തില്‍ ഇറങ്ങി പോവുന്നത് നേരത്തെ കണ്ടതായി യുവതിയോടൊപ്പം മുറി പങ്കിട്ടിരുന്ന മരിയന്‍ കാരിയെന്ന മറ്റൊരു യുവതി മൊഴി നല്‍കി. മൂന്നാമത്തെ പ്രാവശ്യം മുറിയിലെത്തിയ പ്രതി യുവതിയുടെ കട്ടിലിനരികിലെത്തുകയും തുടര്‍ന്ന് അവിടെ ഒച്ചപ്പാടുണ്ടായി എന്നും മരിയന്‍ മൊഴിയില്‍പറയുന്നു.

എന്നാല്‍ സംഭവം നിഷേധിച്ച പ്രതി ആരോ മുറിയില്‍ നിന്നും തുടര്‍ച്ചയായി ചുമക്കുന്ന ശബ്ദം കേട്ടാണ് മുറിയിലെത്തിയതെന്നും തുടര്‍ന്ന് യുവതിയുടെ അടുത്തു പോയി നിരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. ഇത് നിഷേധിച്ച മരിയന്‍ മുറിയില്‍ ആരും ചുമക്കുന്നത് താന്‍ കേട്ടിരുന്നില്ലെന്ന് മൊഴി നല്‍കി. കൂടാതെ സംഭവ സമയത്ത് താന്‍ യുവതിയുമായി സംസാരിച്ചിരുന്നുവെന്ന പ്രതിയുടെ വാദവും മരിയന്‍ നിഷേധിച്ചു. 

പരാതിക്കാരിയുടെ ചുമതല ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ട്രിസാന ജോസഫും കോടതിയില്‍ മൊഴിനല്കിയിട്ടുണ്ട്.സംഭവം ഉണ്ടായ ഉടന്‍ താന്‍ പരാതിക്കാരിയുടെ മുറിയില്‍ പോയിരുന്നതായും ആകെ സംഭീതയായ അവസ്ഥയില്‍ ആയിരുന്നു അവരെന്നും ട്രിസാന പറഞ്ഞു.ആദ്യം താന്‍ മയക്കത്തില്‍ ആയിരുന്നതിനാല്‍ ഒന്നും മനസിലായിരുന്നില്ലെന്നും,എന്നാല്‍ രണ്ടാമത് താന്‍ ഉറക്കം ഉണര്‍ന്ന അവസ്ഥയിലും ഇതേ അനുഭവം ഉണ്ടായതായും യുവതി പറഞ്ഞതായി സ്റ്റാഫ് നഴ്‌സും കോടതിയോട് പറഞ്ഞിരുന്നു.

രണ്ടു മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി ഇന്നലെ വിധി പ്രസ്താവിച്ചത് .

Scroll To Top