Sunday December 04, 2016
Latest Updates

ടാലയിലെ ഐറിഷ് ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക്:കോഴിക്കോട്ടെ കാല്‍ പന്ത് കളിക്കളങ്ങളില്‍ ആവേശമാകാന്‍ ഷാംറോക്ക് റോവേഴ്‌സ്

ടാലയിലെ ഐറിഷ് ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക്:കോഴിക്കോട്ടെ കാല്‍ പന്ത് കളിക്കളങ്ങളില്‍ ആവേശമാകാന്‍ ഷാംറോക്ക് റോവേഴ്‌സ്

ഡബ്ലിന്‍:ഡബ്ലിനിലെ ടാലയില്‍ നിന്നും കേരളത്തിലെ ഫുട്‌ബോള്‍ കളിക്കളങ്ങള്‍ക്ക് ആവേശം പകര്‍ന്ന് കോഴിക്കോട്ടേയ്ക്ക് പറക്കാന്‍ ഒരു ഐറിഷ് ടീം തയാറെടുക്കുന്നു.

മലബാറുകാരെ ഐറിഷ് ഫുട്‌ബോളിന്റെ കരുത്തും ചൂരുമറിയിക്കാന്‍ ടാലക്കാരെ ക്ഷണിച്ചത് പ്രശസ്തമായ സേട്ട് നാഗ്ജി ഫുട്ബാള്‍ സംഘാടകരാണ്.

അയര്‍ലണ്ടിലെങ്ങും പേര് കേട്ട ടാലയിലെ ഷാംറോക്ക് റോവേഴ്‌സ് എന്ന ക്ലബ് ടീമാണ് ജനുവരി അവസാനവാരംകോഴിക്കോട്ടേയ്ക്ക് പോകുന്നത്.രണ്ടാഴ്ച്ചയോളം ടീം കേരളത്തില്‍ ചിലവഴിക്കും.

ഇത്തരത്തിലുള്ള ഒരു മഹനീയ വേദിയില്‍ കളിയ്ക്കാന്‍ അവസരം ലഭിച്ചതില്‍ ടീം അംഗങ്ങള്‍ അത്യാഹ്‌ളാദത്തിലാണ്.റ്റീംമംഗങ്ങള്‍ എല്ലാം തന്നെ ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.അമ്പതിനായിരം കാണികളില്‍ അധികം ഓരോ മത്സരവും കാണാന്‍ എത്തുമെന്നതിനാല്‍ ആവേശകരമായിരിക്കും കളിക്കളം എന്നുറപ്പാണ്. 

1952ല്‍ ആരംഭിച്ച് 21 വര്‍ഷം മുമ്പ് നിലച്ചുപോയ സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വീണ്ടുമെത്തുമ്പോള്‍ ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് ക്‌ളബും ഉള്‍പ്പെടെ എട്ടു ടീമുകളാ?ണ് മാറ്റുരക്കാനെത്തുക. രണ്ട് ഗ്രൂപ്പിലായി 12 ലീഗ് മത്സരങ്ങളും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം വേദിയാവും.

ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായ റൊണാള്‍ഡീന്യോയെ കാണാമെന്നതിന്റെ ഉത്സാഹവും ഐറിഷ്‌ കളിക്കാര്‍ക്കുണ്ട്. റൊണാള്‍ഡീന്യോയാണ് മത്സരത്തില്‍ മുഖ്യാതിഥിയായെത്തെുക.രണ്ടുതവണ ഫിഫ ലോക ഫുട്ബാളറും 2002 ലോകകപ്പ് ജേതാക്കളായ ബ്രസീലിയന്‍ ടീമംഗവുമായ റൊണാള്‍ഡീന്യോയും, ഒരു മത്സരത്തിന്റെ ഭാഗമായി ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണിലത്തെുന്നത്.

ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാര്‍ക്കൊപ്പം പൊരുതാനിറങ്ങുന്ന ദിവസവും എണ്ണികഴിയുകയാണ് ടാലക്കാര്‍. കാല്‍പന്ത്‌പ്രേമികളുടെ മനസ്സില്‍ ഉത്സവപ്രതീതി തീര്‍ത്ത സേട്ട് നാഗ്ജി മെമ്മോറിയല്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ തിരിച്ചുവരവില്‍ പങ്കാളിത്വം വഹിക്കാനവുന്നതിന്ല്‍ വലിയ സന്തോഷത്തോടെ. 

Scroll To Top