Thursday December 08, 2016
Latest Updates

വ്യാജ അശ്ലീല വീഡിയോ പ്രചരണം; ഒടുവിലത്തെ ഇര സീരിയല്‍ നടി ഗായത്രി അരുണ്‍

വ്യാജ അശ്ലീല വീഡിയോ പ്രചരണം; ഒടുവിലത്തെ ഇര സീരിയല്‍ നടി ഗായത്രി അരുണ്‍

സെലിബ്രിറ്റികള്‍ സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളുടെ ഇരകളാവുന്ന സംഭവങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. പ്രശസ്തരുടെ പേരിലുള്ള അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും, അത് വ്യാജമാണെങ്കില്‍ പോലും ഇന്റര്‍നെറ്റില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്. നവമാധ്യമങ്ങളുടെ സാധ്യതകള്‍ ദുരുപയോഗപ്പെടുത്തി ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളില്‍ ഇരകളാക്കപ്പെടുന്നവരില്‍ കഴിഞ്ഞയിടക്ക് മലയാള സിനിമാ സീരിയല്‍ നടിമാരും ഉണ്ടായിരുന്നു.

സീരിയല്‍ നടി ഗായത്രി അരുണാണ് ഒടുവിലത്തെ ഇര. വാട്‌സ്ആപ്പിലാണ് ഗായത്രിയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ ക്ലിപ് പ്രചരിച്ചത്. തന്റെ പേരില്‍ പ്രചരിച്ച വീഡിയോയെകുറിച്ചും അത് വ്യക്തി ജീവിതത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ഗായത്രി ഒരു പ്രമുഖ മാധ്യമത്തോട് മനസ്സു തുറന്നു.

സൈബര്‍ ലോകം തന്നെ ഏറെ കാലമായി വേട്ടയാടുകയാണെന്ന് ഗായത്രി പറയുന്നു. സീരിയല്‍ രംഗത്ത് പേരെടുത്തു വരുന്ന സമയത്തായിരുന്നു തനിക്ക് സൈബര്‍ ലോകത്തു നിന്ന് ആദ്യ ദുരനുഭവമുണ്ടായത്. സമൂഹമാധ്യമങ്ങള്‍ വഴി അന്ന് ഗായത്രിയുടേതെന്ന പേരില്‍ വാട്‌സ് ആപ് നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ ഗായത്രിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പരാമര്‍ശങ്ങളും അടങ്ങിയ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും പ്രചരിച്ചിരുന്നു. പിന്നീട് ഇപ്പോള്‍ വാട്‌സ് ആപ് വഴി അശ്ലീല വീഡിയോയും. അഞ്ചുവര്‍ഷത്തോളം പഴക്കമുള്ള വീഡിയോയാണ് തന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടതെന്ന് ഗായത്രി പറയുന്നു. കുടുംബത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നിട്ടും വീഡിയോ വൈറലായതോടെ വ്യക്തിജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.

സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും അക്കാര്യം ഫേസ്ബുക്ക് വഴി തന്നെ പരസ്യപ്പെടുത്തുകയും ചെയ്തതോടെയാണ് അശ്ലീല കമന്റുകള്‍ക്ക് അല്പമെങ്കിലും ശമനമായത്. നടിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ സൃഷ്ടിച്ചയാള്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള കൗമാരക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. എന്നാല്‍ അശ്ലീല വീഡിയോ അപ്!ലോഡ്‌ചെയ്തയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപ്!ലോഡ്‌ചെയ്ത ഐ.പി അഡ്രസ് ചെന്നൈയില്‍ നിന്നും ഉള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Scroll To Top