Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് വില തിരയാനായി സര്‍ക്കാര്‍ വക ഓണ്‍ലൈന്‍ മാര്‍ഗം

അയര്‍ലണ്ടില്‍ വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് വില തിരയാനായി സര്‍ക്കാര്‍ വക ഓണ്‍ലൈന്‍ മാര്‍ഗം

കോര്‍ക്ക്:വില നോക്കി   ഇഷ്ടപ്പെട്ട വീട്  എളുപ്പത്തില്‍ കണ്ടെത്താനായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (സി.എസ്.ഒ)യുടെ ഓണ്‍ലൈന്‍ ടൂള്‍. House Prices by Eircode  www.cso.ie/en/interactivezone/interactivetools/housepricesbyeircode/ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രാജ്യത്തെ ഏത് പ്രദേശത്തെയും വീടിന്റെ വില ഇനി അറിയാന്‍ കഴിയും. എയര്‍ കോഡിന്റെ ആദ്യ മൂന്ന് അക്കങ്ങള്‍ സൈറ്റിന് നല്‍കിയാല്‍ മാത്രം മതി. ഇത് വിവിധ പ്രദേശത്തെ വീടുകളുടെ വില താരതമ്യം നടത്തി, എളുപ്പത്തില്‍ വീട് തെരഞ്ഞെടുക്കാന്‍ സാധാരണക്കാരെ സഹായിക്കും.

വിവിധ പ്രദേശങ്ങളിലെ എയര്‍ കോഡ് അറിയിനായി സൈറ്റില്‍ ലിങ്ക് നല്‍കിയിട്ടുണ്ട്. കോഡിന് പകരം പ്രദേശത്തിന്റെ പേര് നല്‍കിയാലും വിലയുടെ വിവരങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ 12 മാസത്തിനിടെ പ്രദേശത്തുള്ള വീടുകളുടെ ശരാശരി വിലയാണ് പോര്‍ട്ടല്‍ കാണിച്ചുതരിക.

Scroll To Top